കൊച്ചി:സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ട് പോയി വിരലടയാളം രേഖപ്പെടുത്തി മസ്റ്ററിംങ്ങ് പൂർത്തീകരിക്കണം.
പെൻഷൻ മസ്റ്ററിംങ്ങ് പൂർത്തീകരിക്കുന്നതിന് അക്ഷയ കേന്ദ്രങ്ങളെ മാത്രമാണ് സംസ്ഥാന നർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്. ആയതിന് ആവശ്യമായ ലോഗിൻ സൗകര്യങ്ങൾ അക്ഷയ കേന്ദ്രങ്ങൾക്ക് നൽകിയിട്ടുണ്ട്. അക്ഷയ കേന്ദ്രങ്ങളല്ലാതെ ഓൺലൈൻ സേവന കേന്ദ്രങ്ങളിൽ ലോഗിൻ ചെയ്യുന്നത് കുറ്റകരമാണ്.
കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ മുഖേന നൽകുന്ന സാമൂഹ്യ സുരക്ഷ പെൻഷനുകളും ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്നവരും ജൂൺ 30നുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംങ്ങ് നടത്തേണ്ടതാണ്.
മസ്റ്ററിങ് പൂർത്തിയാക്കുന്നതിന് എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ആവശ്യമായ സജ്ജീകരണങ്ങൾ മുൻകൂട്ടി ക്രമീകരിച്ചിട്ടുള്ളതാണ്.അക്ഷയ കേന്ദ്രത്തിൽ മസ്റ്ററിങ്ങ് ചെയ്യുന്നതിന് ബുദ്ധിമുട്ടുകൾ നേരിടുന്നു എന്നത് അടിസ്ഥാന രഹിതമാണ്.എറണാകുളം ജില്ലയിൽ 2023 ഏപ്രിൽ 15 വരെ 143110 മസ്റ്ററിംങ്ങ് അക്ഷയ കേന്ദ്രങ്ങൾ വഴി നടത്തിയിട്ടുണ്ട്.