ന്യൂഡൽഹി:യുപിഐ വഴി ഇടപാട് നടത്തുന്ന പലരുടേയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്ന സംഭവം കഴിഞ്ഞ കുറച്ച് ദിവസമായി പലയിടങ്ങളിൽ നിന്നായി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്.തുച്ഛമായ പണമിടപാട് നടത്തുന്നവരുടെ അക്കൗണ്ടുകൾ പോലും ഇത്തരത്തിൽ ഫ്രീസാവുകയാണ്.കൃത്യമായി കാരണം കാണിക്കാതെ ഒരു ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ സാധിക്കുമോ എന്നാണ് ഉപയോക്താക്കൾ ഉയർത്തുന്ന ചോദ്യം.
രാജ്യത്തെ ക്രിമിനൽ നടപടിക്രമം 102-ാം വകുപ്പ് പ്രകാരം ഇത്തരത്തിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതിനുള്ള നിർദേശം നൽകാനുള്ള അധികാരം അന്വേഷണ ഏജൻസികൾക്കും പൊലീസിനുമുണ്ട്. ഇക്കാര്യത്തിൽ ബാങ്ക് അധികൃതർക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. പരാതിയുള്ളവർ ബന്ധപ്പെട്ട അധികാരികളെ സമീപിക്കണെന്നാണ് ബാങ്ക് അധികൃതർ നൽകുന്ന വിശദീകരണം.എന്നാൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ബാങ്ക് അക്കൗണ്ടിലെ പണം ഉപയോഗിക്കുന്നു എന്ന് സംശയമുണ്ടായാൽ മാത്രമെ ഇങ്ങനെ ചെയ്യാൻ സാധിക്കുകയുള്ളൂ.
നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് അഥവാ യുപിഐ വഴി പണമിടപാട് നടത്തുന്നത് ലക്ഷക്കണക്കിന് ഉപയോക്താക്കളാണ്.എന്നാൽ യുപിഐ ഇടപാടുകളുടെ 78% ഇടപാടുകളും 500 രൂപയിൽ താഴെയുള്ളവയാണ്. കഴിഞ്ഞ വർഷം നടന്ന 868 കോടി രൂപയുടെ ഇടപാടുകളിൽ 687 കോടി രൂപയുടെ ഇടപാടുകളും 500 രൂപയ്ക്ക് താഴെയുള്ളവയായിരുന്നു.അതായത് സാധാരണക്കാരാണ് യുപിഐ ഉപയോഗിക്കുന്നവരിൽ കൂടുതലും എന്ന്.
ചുരുക്കത്തിൽ ബാങ്കുകൾക്ക് യുപിഎ ഇടപാട് കൊണ്ട് ഒരു പ്രയോജനവും ലഭിക്കുന്നില്ല.അതിനാൽതന്നെ UPI ഇടപാടുകൾ നിരുത്സാഹപ്പെടുത്താനുളള ബാങ്കുകളുടെ മറ്റൊരു ഗൂഢാലോചനയാണ് ഇതെന്നും വേണം കരുതാൻ. കാരണം വലിയ ഇടപാടുകളൊക്കെ ബാങ്കുകൾ വഴി നടക്കുമ്പോൾ ഇന്ന് ചെറുകിട ഇടപാടുകളിൽ ഭൂരിഭാഗവും യുഫിഐ വഴിയാണ് നടക്കുന്നത്. പലരിൽ നിന്നും പണം സ്വീകരിച്ച ചെറുകിട കച്ചവടക്കാരുടെ അക്കൗണ്ടുകളാണ് ഇത്തരത്തിൽ മരവിപ്പിച്ചതും !
ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ബാങ്ക് അക്കൗണ്ടിൽ ഒരു ഇടപാടും നടത്താൻ സാധിക്കില്ലെന്നതാണ് അക്കൗണ്ടുകൾ മരവിപ്പിക്കുക എന്നത് കൊണ്ട് അർഥമാക്കുന്നത്. എല്ലാ പേയ്മെന്റുകളും ഇടപാടുകളും നേരത്തെ നൽകിയ ചെക്കുകൾ പോലും അസാധുവകും.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ, ആദായനികുതി അധികാരികൾ അല്ലെങ്കിൽ കോടതികൾ എന്നിവ പോലുള്ള റെഗുലേറ്റർമാർക്ക് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവിടാനുള്ള അവകാശമുണ്ട്. ലളിതമായി അക്കൗണ്ട് മരവിപ്പിക്കുക എന്നതിനർത്ഥം ഇടപാടുകൾ നടത്തുന്നതിൽ നിന്ന് ബാങ്ക് ഉപഭോക്താവിനെ സസ്പെൻഡ് ചെയ്യുന്നു എന്നാണ്.
എന്നാൽ മരവിപ്പിച്ച അക്കൗണ്ട് തുടർന്നും ഉപയോഗിക്കാനാകും. അക്കൗണ്ട് നിരീക്ഷിക്കാനും പേ ചെക്ക് ഉൾപ്പെടെയുള്ള നിക്ഷേപങ്ങൾ സ്വീകരിക്കാനും കഴിയും.എന്നാൽ മരവിപ്പിച്ച അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കൽ നടത്താനാണ് ബുദ്ധിമുട്ട് നേരിടുക.അതേസമയം മരവിക്കൽ കാലയളവിലും അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നത് മാറ്റമില്ലാതെ തുടരുകയും ചെയ്യും.
സംഭവത്തിൽ ബാങ്കുകളുടെ വിശദീകരണം ഇങ്ങനെയാണ്:
സേവിംഗ്സ് അക്കൗണ്ടിൽ ബിസിനസ് ഇടപാട് നടത്തുന്നത് ആർബിഐ നിയമപ്രകാരം നിരോധിച്ചിട്ടുള്ള കാര്യമാണ്.ഇതിനാൽ ഇത്തരം ഇടപാട് ബാങ്ക് അസാധാരണ ഇടപാടായി കണക്കാക്കി നടപിടി സ്വീകരിക്കും !