FoodNEWS

ഏറ്റവും മികച്ച പ്രഭാതഭക്ഷണം ഏതാണ്?

ണ്ടു വർഷം മുൻപു ദേശീയ തലത്തിൽ ഒരു സ്വകാര്യ ടിവി ചാനൽ നടത്തിയ സർവേയിൽ ഏറ്റവും മികച്ച പ്രഭാതഭക്ഷണമായി തിരഞ്ഞെടുത്തത് പുട്ടും കടലക്കറിയും ആയിരുന്നു. പുട്ടിലെ കാർബോഹൈഡ്രേറ്റും കടലയിലെ പ്രോട്ടീനും ബെസ്റ്റ് കൂട്ടുകെട്ടാണെന്നായിരുന്നു അതിന്റെ കാരണമായി പറയുന്നത്.
ആവിയിൽ പുഴുങ്ങിയെടുക്കുന്നതിനാൽ പോഷകനഷ്ടം കുറവ്, ശരീരത്തിന് ഉന്മേഷം പകരാനുള്ള ശേഷി തുടങ്ങിയവയും പുട്ടിന്റെ ഒന്നാം സ്ഥാനത്തെത്താൻ സഹായിച്ചു.
ഒരു വ്യക്തിയ്ക്ക് ഒരു ദിവസത്തെ ഊര്‍ജം മുഴുവന്‍ നല്‍കുന്നത് പ്രഭാത ഭക്ഷണമാണ്.പ്രഭാതഭക്ഷണം ഒഴിവാക്കുമ്പോൾ നിരവധി ആരോ​ഗ്യപ്രശ്നങ്ങളാകും ഉണ്ടാകുക. മുതിർന്നവരായാലും കുട്ടികളായാലും പ്രഭാതഭക്ഷണം മുടക്കുന്നത് നല്ലതല്ല. പ്രഭാതഭക്ഷണം മുടക്കുന്നത് നിരവധി ജീവിതശെെലി രോ​ഗങ്ങൾക്കും കാരണമാകാറുണ്ട്.
പോഷക​ഗുണമുള്ള ഭക്ഷണങ്ങളാണ് രാവിലെ കഴിക്കേണ്ടത്. ഇഡ്ഡലി, ദോശ, പുട്ട്… ഇവയെല്ലാം മികച്ച പ്രഭാതഭക്ഷണങ്ങളാണ്.പ്രഭാത ഭക്ഷണം ഒഴിവാക്കുമ്പോള്‍ അമിതദേഷ്യം, മലബന്ധം, മുടികൊഴിച്ചിൽ എന്നിവ ഉണ്ടാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഒരു ദിവസത്തേക്ക് മുഴുവൻ ഊർജം പ്രദാനം ചെയ്യുന്നവയായിരിക്കണം പ്രഭാതഭക്ഷണം.അതുകൊണ്ടാണ് രാവിലെത്തെ ഭക്ഷണം രാജാവിനെപ്പോലെ ആയിരിക്കണമെന്ന് പറയുന്നത്.കഴിക്കുന്നത് പോഷകസമൃദമായിരിക്കണം എന്നർത്ഥം!

Back to top button
error: