ദുബായ്: ദേര ബുര്‍ജ് മുറാറിൽ കെട്ടിടത്തിന് തീപിടിച്ച് മലയാളി ദമ്പതികളടക്കം 16 പേര്‍ മരിച്ചത് വിൻഡോ എസി പൊട്ടിത്തെറിച്ചതുമൂലമെന്ന് റിപ്പോർട്ട്.ഷോർട്ട് സർക്യൂട്ടിൽ തീപിടിച്ചതിന് പിന്നാലെ വിൻഡോ എസി പൊട്ടിത്തെറിച്ചത് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചു എന്നാണ് പുറത്തുവരുന്ന വിവരം.
മലപ്പുറം വേങ്ങര കാലങ്ങാടന്‍ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവരാണ് മരിച്ച മലയാളികള്‍. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് തലാല്‍ സൂപ്പര്‍ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ നാലാമത്തെ നിലയില്‍ തീപിടിത്തമുണ്ടായത്.തമിഴ്നാട് സ്വദേശികളായ അബ്ദുൽ ഖാദർ, സാലിയാക്കൂണ്ട് എന്നിവരും മരിച്ചവരിലുണ്ട്.
ട്രാവല്‍സ് കമ്പനി ജീവനക്കാരനാണ് റിജേഷ്. ഖിസൈസ് ക്രെസന്റ് സ്‌കൂള്‍ അധ്യാപികയാണ് ജിഷി.