അഹമ്മദാബാദ്:ചാമ്പ്യൻമാരായ ഗുജറാത്ത് ടെെറ്റൻസിനെ മൂന്ന് വിക്കറ്റിന് കീഴടക്കി
ഐപിഎൽ ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസിന്റെ പടയോട്ടം.ഇന്നത്തെ വിജയത്തോടെ എട്ട് പോയിന്റുമായി രാജസ്ഥാൻ ഒന്നാം സ്ഥാനത്തു തന്നെ തുടരുന്നു.
ഗുജറാത്ത് ഉയർത്തിയ 178 റൺ വിജയലക്ഷ്യം സഞ്ജുവിന്റെയും (32 പന്തിൽ 60) ഷിംറോൺ ഹെറ്റ്മെയറിന്റെയും (26 പന്തിൽ 56*) ബാറ്റിങ്ങിലാണ് രാജസ്ഥാൻ മറികടന്നത്. സഞ്ജു ആറ് സിക്സറും മൂന്ന് ഫോറും പായിച്ചപ്പോൾ ഹെറ്റ്മെയർ അഞ്ച് സിക്സും രണ്ട് ഫോറും നേടി.
സ്കോർ: ഗുജറാത്ത് 7–177 രാജസ്ഥാൻ 7–179 (19.2) ഡേവിഡ് മില്ലറാണ് (30 പന്തിൽ 46) ഗുജറാത്തിന്റെ ടോപ്സ്കോറർ. മൂന്ന് ഫോറും രണ്ട് സിക്സറും അതിലുണ്ടായിരുന്നു.