NEWSWorld

ഫാമിലുണ്ടായ സ്ഫോടനത്തില്‍ 18,000ത്തോളം പശുക്കള്‍ ചത്തു

ന്യുയോർക്ക് : ടെക്സസിലെ ഡയറി ഫാമിലുണ്ടായ സ്ഫോടനത്തില്‍ 18,000ത്തോളം പശുക്കള്‍ ചത്തു.സ്ഫോടനത്തില്‍ പരിക്കേറ്റ ഫാം ജീവനക്കാരന്റെ നിലയും ഗുരുതരമാണ്.
ഡിമ്മിറ്റ് പട്ടണത്തിലെ സൗത്ത് ഫോര്‍ക്ക് ഡയറിയില്‍ പ്രാദേശിക സമയം, തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം.സ്ഫോടനത്തിൽ നിരവധി പശുക്കള്‍ക്ക് പരിക്കേറ്റു. ഫാമിലെ ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തിലുണ്ടായ പിഴവ് മീഥെയ്ന്‍ വാതകം കത്താന്‍ ഇടയാക്കിയിക്കാമെന്നും ഇതാകാം അപകടത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.
യു.എസില്‍ 2018നും 2021നും ഇടയില്‍ ഫാമുകളിലുണ്ടായ അഗ്നിബാധകളില്‍ ഏകദേശം 30 ലക്ഷത്തോളം മൃഗങ്ങളാണ് ചത്തിട്ടുള്ളത്.

Back to top button
error: