കൊല്ലം: തിരുവനന്തപുരം മുതൽ കാസർകോട് വരെ ഒറ്റ ടൗൺഷിപ്പ് പോലെ കിടക്കുന്ന
കേരളത്തിൽ നിലവിലുള്ള റെയിൽപ്പാതകളിലെ വളവുനിവർക്കൽ അത്ര പെട്ടെന്നൊന്നും നടക്കുന്നതല്ല.ഏക്കറുകണക്കിന് വസ്തു ഏറ്റെടുക്കേണ്ടി വരുമെന്നു മാത്രമല്ല പതിനായിരക്കണക്കിന് കുടുംബങ്ങളെ ഇതിനായി കുടിയൊഴുപ്പിക്കണ്ടിയും വരും.
കെ റയിൽ പോലുള്ള സംവിധാനങ്ങളിൽ കൂടി മാത്രമേ കേരളത്തിൽ ഇനിയുള്ള കാലം റയിൽവെ വികസനം സാധ്യമാകുകയുള്ളൂ.വന്ദേഭാരത് എക്സ്പ്രസ് വന്നതോട് കൂടി ചിലർക്കെങ്കിലും അത് മനസിലായിട്ടുണ്ടാകും.നിലവിലെ റെയിൽ സംവിധാനം ഉപയോഗിച്ചു ഇനി എത്ര ഹൈസ്പീഡ് ട്രെയിൻ കൊണ്ട് വന്നാലും 70-80 കിമി സ്പീഡിലേറെ അത് ഓടിക്കാൻ കഴിയില്ല.ഇതിനുള്ള ഒരേയൊരു മാർഗം പുതിയ റെയിൽ ലൈൻ ഉണ്ടാക്കുക എന്നുള്ളതാണ്.അതാകട്ടെ ആയിരക്കണക്കിന് ആളുകളെ കുടിയൊഴുപ്പിച്ചുകൊണ്ട് ആകുകയുമരുത്.അതിനാൽ കെ റയിൽ പോലുള്ള സംവിധാനങ്ങളാണ് സംസ്ഥാനത്തിന് ആവശ്യം.ഈ രീതിയിൽ കുടിയൊഴുപ്പിക്കൽ നാലിലൊന്നു പോലും വരില്ലെന്ന് മാത്രമല്ല, ചിലവും വളരെക്കുറച്ച് മാത്രമാണ് ഉണ്ടാകുന്നത്.
അന്ധമായി സിൽവർ ലൈനിനെ എതിർക്കുന്നവരും തെറ്റിദ്ധാരണ പരത്തുന്നവരും കേരളത്തിന്റെ ഭാവി റെയിൽവേ വികസനമാണ് മുടക്കുന്നത്.160 കിമി വേഗതയിൽ ഓടുന്ന വന്ദേഭാരത് ട്രെയിനുള്ളപ്പോൾ എന്തിന് കെ റയിൽ എന്നതായിരുന്നു പലരുടെയും ചോദ്യം.എന്നാൽ കേരളത്തിൽ വന്ദേഭാരതിന്റെ പരമാവധി വേഗത 80 കിമി മാത്രമാണ്.ശതാബ്ദി, രാജധാനി തുടങ്ങിയ ട്രെയിനുകൾ നിലവിൽ കേരളത്തിൽ ഓടുന്നതും ഇതേ സ്പീഡിലാണ്.അപ്പോൾ ഫ്ലൈറ്റ് ചാർജ്ജിന് അടുത്ത് തുകവരുന്ന വന്ദേഭാരത് കൊണ്ട് യാത്രക്കാർക്ക് എന്ത് പ്രയോജനം?
വന്ദേഭാരത് എക്സ്പ്രസ്
തിരുവനന്തപുരം-കണ്ണൂർ റൂട്ടിൽ(501 km) ഓടിയെത്താൻ എടുക്കുന്നത്
ഏഴ് മണിക്കൂറാണ്.അതായത് ആവറേജ് 71.57/ hr. സ്റ്റോപ്പുകളുടെ എണ്ണം:8.അതേസമയം കെ റയിൽ തിരുവനന്തപുരത്തു നിന്നും കാസർകോട് എത്താൻ എടുക്കുന്നത് കേവലം നാല് മണിക്കൂർ മാത്രമാണ്.സ്റ്റോപ്പുകളുടെ എണ്ണം:11.വന്ദേഭാരതിന്റെ പകുതി ചാർജ് മാത്രമേ കെ റയിലിനുള്ളൂതാനും.
ചിത്രത്തിൽ കൊല്ലത്തുകൂടെയുള്ള റെയിവേ ലൈൻ ആണുള്ളത്.ഇത് നേരെയാക്കാൻ മാത്രം 5000 കുടുംബങ്ങളെ ഒഴിവാക്കേണ്ടി വരും.പൊളിക്കേണ്ടിവരുന്ന കച്ചവടസ്ഥാപനങ്ങൾ വേറെ! ടൗൺന്റെ സിംഹഭാഗവും ഇത്തരത്തിൽ പോകും. നഷ്ടപരിഹാരമായി കുറഞ്ഞത് 4000 കോടിയെങ്കിലും ഈ വളവു നിവർത്താൻ മാത്രം നൽകേണ്ടിയും വരും.ഇതുപോലുള്ള 630 വളവുകളാണ് നിലവിലുള്ള കേരളത്തിന്റെ റയിൽപ്പാതയിലുള്ളത്.