KeralaNEWS

ഓര്‍ഡിനറിയില്‍ ഒരു ഗവി യാത്ര

ന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പോകുന്നതും പോകുവാന്‍ ആഗ്രഹിക്കുന്നതുമായ ഇടങ്ങളിലൊന്നാണ്, ഓര്‍ഡിനറി എന്ന സിനിമയിലൂടെ മനസ്സ് കീഴടക്കിയ ഗവി.

കുറഞ്ഞ ചിലവില്‍ സാധാരണക്കാര്‍ക്ക് വിനോദയാത്രകള്‍ ചെയ്യുവാന്‍ അവസരമൊരുക്കുന്ന കെഎസ്‌ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ വഴിയാണ് കൂടുതലാളുകളും ഗവിയിലേക്ക് പോകുന്നത്.എന്നാൽ പ്രത്യേക പാക്കിലല്ലാതെയും കെഎസ്ആർടിസി ബസിൽ ഗവി സന്ദർശിക്കാം. ‍കെഎസ്‌ആര്ടിസിയുടെ ഏറ്റവും മികച്ച റോഡ് ട്രിപ്പുകളിലൊന്നും കൂടിയാണിത്.ഈ ബസുകളില്‍ സഞ്ചരിക്കുവാന്‍ പ്രത്യേക അനുമതി ആവശ്യമില്ല എന്നതും ഒരാകര്‍ഷമാണ്.

Signature-ad

ആറു മണിക്കൂറോളം സമയം വരുന്നതാണ് ഈ യാത്ര.പത്തനംതിട്ട, വടശ്ശേരിക്കര, പെരുനാട്, ചിറ്റാര്‍, സീതത്തോട്, ആങ്ങമൂഴി, മൂഴിയാര്‍, കക്കി ഡാം, ഗവി, പുല്ലുമേട്, വണ്ടിപ്പെരിയാര്‍ വഴി കുമളിയിലെത്തുന്ന വിധത്തിലാണ് യാത്രയുടെ റൂട്ട്. കാടുകളുടെ മാത്രമല്ല, ചെറിയ വെള്ളച്ചാട്ടങ്ങള്‍. കാടിനുള്ളിലെ അണക്കെട്ടുകള്‍, വ്യൂ പോയിന്‍റുകള്‍, എന്നിവ കണ്ടുള്ള ഒരു യാത്രയാണിത്. ഭാഗ്യമുണ്ടെങ്കില്‍ ഈ യാത്രയില്‍ നിങ്ങള്‍ക്ക് വന്യമൃഗങ്ങളെയും കാണാം. രസകരമായ ഒരു ഓഫ് റോഡ് യാത്രാനുഭവം സമ്മാനിക്കുന്ന യാത്രയാകുമിത്.

പത്തനംതിട്ട-കുമളി കെഎസ്‌ആര്‍ടിസി ബസ്

പത്തനംതിട്ടയില്‍ നിന്നും രാവിലെ 6.30ന് പുറപ്പെട്ട് ആങ്ങമുഴിയില്‍ 8.30, തുടര്‍ന്ന് ഗവിയില്‍ 11.00 മണിക്ക് എത്തിച്ചേരും. 12.30ന് കുമളി. പത്തനംതിട്ടയില്‍ നിന്നു ഗവി വഴി ആദ്യം പുറപ്പെടുന്ന പ്രതിദിന സര്‍വീസ് ആണിത്.

പത്തനംതിട്ടയില്‍ നിന്നും ഉച്ചയ്ക്ക് 12.30നാണ് ഗവി വഴിയുള്ള രണ്ടാമത്തെ സര്‍വീസ്. ആങ്ങമുഴിയില്‍ 2.30ന് എത്തിച്ചേരുന്ന ബസ് ഗവിയില്‍ വൈകിട്ട് 5.00 മണിക്കും കുമളിയില്‍ 6.30നും എത്തും.

കുമളി- പത്തനംതിട്ട കെഎസ്‌ആര്‍ടിസി ബസ്

കുമളിയില്‍ നിന്നും രാവിലെ 5.30 നാണ് ഗവി വഴിയുള്ള ആദ്യത്തെ പത്തനംതിട്ട ബസ് പുറപ്പെടുന്നത്. ഗവിയില്‍ 6.45നും ആങ്ങമൂഴിയില്‍ 9.35നും എത്തുന്ന ബസ് പത്തനംതിട്ടയിൽ 11:30-ന് എത്തും

ഇതേ റൂട്ടിലെ രണ്ടാമത്തെ ബസ് സര്‍വീസ് കുമളിയില്‍ നിന്നും ഉച്ചയ്ക്ക് 1.10ന് പുറപ്പെടും. ഗവിയില്‍ 2.20നും ആങ്ങമൂഴിയില്‍ 5.15നും എത്തുന്ന ബസ് പത്തനംതിട്ടയിലെത്തുമ്ബോള്‍ രാത്രി 7.00 മണി ആകും.

പത്തനംതിട്ടയില്‍ നിന്നും ഗവി വരെ 153 രൂപയും പത്തനംതിട്ടയില്‍ നിന്നും കുമളി വരെ 209 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

Back to top button
error: