ന്യൂഡൽഹി: മുഗൾസാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങൾക്കുപിന്നാലെ ഗാന്ധിജിയെക്കുറിച്ചുള്ള പാഠങ്ങളും എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങളിൽനിന്ന് പുറത്ത്.
12-ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് വിദ്യാർഥികൾക്ക് പഠിക്കാനുണ്ടായിരുന്ന അധ്യായങ്ങളാണ് ഒഴിവാക്കിയത്.ഹിന്ദു-മുസ്‌ലിം ഐക്യം, ഗാന്ധിവധത്തിനുപിന്നാലെയുണ്ടായ ആർ.എസ്.എസ്. നിരോധനം, ആർ.എസ്.എസ്. ആരോപണവിധേയമായ ചരിത്രസംഭവങ്ങൾ തുടങ്ങിയ ഭാഗങ്ങളും ചില അധ്യായങ്ങളിൽനിന്ന് നീക്കിയിട്ടുണ്ട്.
അതേസമയം
പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി വരുത്തിയ മാറ്റങ്ങൾ എന്നാണ് ഇതേപ്പറ്റിയുള്ള വിശദീകരണം.എൻ.ഡി.എ. സർക്കാർ അധികാരത്തിലെത്തിയശേഷം ഇത് മൂന്നുതവണയാണ് ഇത്തരത്തിൽ പാഠ്യപദ്ധതി പരിഷ്കരിച്ചിരിക്കുന്നത്.
പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി വരുത്തിയ മാറ്റങ്ങൾ എന്നാണ് ഇതേപ്പറ്റിയുള്ള വിശദീകരണം.എൻ.ഡി.എ. സർക്കാർ അധികാരത്തിലെത്തിയശേഷം ഇത് മൂന്നുതവണയാണ് ഇത്തരത്തിൽ പാഠ്യപദ്ധതി പരിഷ്കരിച്ചിരിക്കുന്നത്.
വിവിധ ഘട്ടങ്ങളിലായി മുഗൾകാലഘട്ടം, മുസ്‌ലിംഭരണാധികാരികൾ, ഗുജറാത്ത് കലാപം എന്നിവയും ഒഴിവാക്കിയതിൽപ്പെടുന്നു.