NEWSReligion

ദുഃഖവെള്ളി എങ്ങനെയാണ് ഗുഡ് ഫ്രൈഡേ ആകുന്നത് ?

യേശുക്രിസ്തു കുരിശില്‍ മരിച്ച ദിനത്തെയാണ് ലോകമെമ്ബാടുമുള്ള ക്രൈസ്‌തവ വിശ്വാസികള്‍ ദുഃഖ വെള്ളിയായി ആചരിക്കുന്നത്.എന്നാൽ യേശുദേവൻ‍ ക്രൂശിക്കപ്പെട്ട ഈ വെള്ളിയാഴ്ച എങ്ങനെയാണ് ‘ഗുഡ്’ ആകുന്നത്?
ഈസ്റ്ററിന് തൊട്ടു മുന്‍പുള്ള വെള്ളിയാഴ്ചയാണ് ഗുഡ് ഫ്രൈഡേ, യേശുക്രിസ്തു ക്രൂശിക്കപ്പെടുകയും കുരിശുമരണം വരിക്കുകയും ചെയ്ത ദിവസം. ഹോളി ഫ്രൈഡേ, ഗ്രേറ്റ് ഫ്രൈഡേ, ഡാര്‍ക്ക്‌ ഫ്രൈഡേ എന്നിങ്ങനെയെല്ലാം ഈ ദിനം അറിയപ്പെടുന്നു. ക്രിസ്തു മനുഷ്യരുടെ പാപങ്ങള്‍ ഇല്ലാതാക്കാനായി കുരിശുമരണം വരിക്കുകയും മൂന്നാംനാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തത് വിശ്വാസി സമൂഹത്തിന് ഏറെ പ്രാധാന്യമുള്ളതാണ്. ഗുഡ് ഫ്രൈഡേ ദിനത്തില്‍, മനുഷ്യര്‍ ചെയ്ത പാപങ്ങള്‍ കഴുകിക്കളയുന്നതിനായി യേശുക്രിസ്തു കുരിശുമരണം വരിച്ചു.
പല ഭാഷകളിലും വ്യത്യസ്ത രീതികളിലാണ് ഗുഡ് ഫ്രൈഡേ അറിയപ്പെടുന്നത്. ഇംഗ്ലീഷ് ഭാഷയില്‍ ഗോഡ്’സ് ഫ്രൈഡേ (God’s Friday) എന്നതാണ് പിന്നീട് ഗുഡ് ഫ്രൈഡേ ആയി രൂപപ്പെട്ടതെന്ന് വിശ്വാസമുണ്ട്. മനുഷ്യരാശിയുടെ പാപങ്ങള്‍ നീക്കാന്‍ ദൈവനിശ്ചയപ്രകാരമുള്ളതായിരുന്നു ഈ ചരിത്ര സംഭവങ്ങള്‍ എന്നിരിക്കെ ഇത്തരത്തില്‍ വിളിക്കുന്നത് ഉചിതമാണെന്ന അഭിപ്രയമുള്ളവരാണ് ഏറെയും. ഉയിര്‍ത്തെഴുന്നേല്‍പ്പ് ദിനത്തിന് കാരണമായ ദിവസമെന്ന നിലയിലും ഇത് ഗുഡ് ഫ്രൈഡേ തന്നെയാണ്.
ലോക പാപത്തെ മുഴുവന്‍ തന്നിലേക്കാവാഹിച്ച്‌ മനുഷ്യരാശിയെ തിന്മയുടെ കൈപ്പിടിയില്‍ നിന്ന് മാറ്റുന്നതിനായി ദൈവനിശ്ചയ പ്രകാരം ജീസസ് തിരഞ്ഞെടുത്ത മാര്‍ഗമായിരുന്നു ഈ സുദിനം എന്നറിയുമ്ബോള്‍ ദുഖവെള്ളി ശരിക്കും ഗുഡ് ഫ്രൈഡേ തന്നെയാണ്.
പാശ്ചാത്യ സഭകള്‍ ഈ ദിവസത്തെ ഗുഡ്‌ ഫ്രൈഡേ (Good Friday) എന്നും പോളണ്ട് സഭ, യവന സഭ, സുറിയാനി സഭ തുടങ്ങിയ‍ ഓര്‍ത്തഡോക്സ്‌ സഭകള്‍ ഈ ദിവസത്തെ വലിയ വെള്ളിയാഴ്ച (Great Friday, ഗ്രെയിറ്റ്‌ ഫ്രൈഡേ ) എന്നും വിളിക്കുന്നു. കേരളത്തിലെ സുറിയാനി സഭകള്‍ ഹാശാ ആഴ്ചയിലെ അഥവാ കഷ്ടാനുഭവ ആഴ്ചയിലെ ഈ വെള്ളിയാഴ്ചയെ ഹാശാ വെള്ളി എന്നും പരാമര്‍ശിക്കാറുണ്ട്.

Back to top button
error: