തിരുവനന്തപുരം: ബാലരാമപുരത്ത് ബലൂൺ വിഴുങ്ങിയ ഒൻപത് വയസുകാരൻ മരിച്ചു.സബിത രാജേഷ് ദമ്പതികളുടെ മകൻ ആദിത്യൻ (9) ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് കളിക്കുന്നതിനിടെയാണ് കുട്ടി ബലൂൺ വിഴുങ്ങിയത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ബലൂൺ പുറത്തെടുത്തെങ്കിലും ഇന്ന് ഉച്ചയോടെ നില വഷളാകുകയായിരുന്നു.