പ്രസവിച്ചയുടൻ ബക്കറ്റിൽ അമ്മ തന്നെ ഉപേക്ഷിച്ച നവജാത ശിശുവിനെ രക്ഷപെടുത്തിയ വാർത്തകളാണ് മാധ്യമങ്ങൾ മുഴുവൻ.എന്നാൽ ഇതിനിടയിലും അറിയപ്പെടാതെ പോയ ഒരാളുണ്ട്.
ആ കുരുന്ന് ഇന്ന് ജീവനോടെ ഇരിക്കുന്നതിന്റെ പ്രധാന കാരണം ആ വ്യക്തിയുടെ നിർണ്ണായക ഇടപെടൽ ആയിരുന്നു.പെട്ടെന്നു തന്നെ ഉണർന്നു പ്രവർത്തിച്ച പോലീസും അഭിനന്ദനം അർഹിക്കുന്നു.
ചെങ്ങന്നൂർ അങ്ങാടിക്കലിലുള്ള ഉഷ നഴ്സിംഗ് ഹോം ഉടമ ഡോ.എൽ ഉഷയാണ് ആ വ്യക്തി.വർഷങ്ങൾക്ക് മുൻപേ ചെങ്ങന്നൂരുകരുടെ മനസ്സിൽ പതിഞ്ഞ ഒരു പേരാണ് ഉഷ ഡോക്ടർ.
ഒരു കാലത്ത് ചെങ്ങന്നൂർ സർക്കാർ ആശുപത്രിയുടെ ജീവ നാഡിയായിരുന്നു ഈ ഉഷ ഡോക്ടർ.
കോട്ടയം മെഡിക്കൽ കോളേജിലും ദീർഘനാൾ സേവനം ചെയ്തു.
കുഞ്ഞെവിടെ എന്ന ഡോക്ടറുടെ ഒറ്റ ചോദ്യമാണ് ഇന്ന് ആ കുട്ടി ജീവനോടെയിരിക്കാൻ കാരണം.കുഞ്ഞ് മരിച്ചു പോയെന്നായിരുന്നു അമ്മ ഡോക്ടറോട് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്.എന്നിട്ട് കുഞ്ഞെവിടെ എന്ന ചോദ്യത്തിന് ‘കുഴിച്ചിട്ടു’ എന്നുമായിരുന്നു മറുപടി.
ഇത്രയും പെട്ടെന്ന് കുഞ്ഞിനെ കുഴിച്ചിട്ടതെന്തിന്, ആര് കുഴിച്ചിട്ടു.. തുടങ്ങിയ ചോദ്യങ്ങൾ ഡോക്ടർ ചോദിച്ചുവെങ്കിലും കൃത്യമായ ഉത്തരം നൽകാൻ അവർക്ക് സാധിച്ചില്ല.ഭർത്താവും മറ്റാരും കൂടെയില്ലാത്ത സ്ത്രീ.ഈ ഒരു സാഹചര്യത്തിൽ അവരെക്കൊണ്ട് അതിന് കഴിയുകയില്ല.പിന്നെ ആകെ കൂടെ ഉണ്ടായിരുന്നത് അവരുടെ ഒൻപത് വയസ്സ് മാത്രം പ്രായമുള്ള മകനും.ഒടുവിൽ ഡോക്ടറുടെ ചോദ്യത്തിന് അവൻ ഉത്തരം നൽകി-ബാത്ത്റൂമിലെ ബക്കറ്റിൽ ഉണ്ട് !
അപ്പോൾത്തന്നെ ഡോക്ടർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.പിന്നെ നടന്നതെല്ലാം ഒരു സിനിമയെ വെല്ലുന്ന നീക്കങ്ങൾ…