FoodNEWS

ഗുണവും രുചിയും ആവോളം; ഇത് ഇഞ്ചിക്കറി മാഹാത്മ്യം

മ്മുടെ എല്ലാ സദ്യകളിലും ഇഞ്ചിക്കറി ഉണ്ടാവും. വെറുമൊരു കറി മാത്രമല്ല ഇത് കേട്ടോ. പുരാണകഥകളില്‍ തന്നെ പ്രാധാന്യം നേടിയ കറിയാണ് ഇഞ്ചിക്കറി. 108 കറികള്‍ക്ക് തുല്യമായ ഗുണങ്ങളും രുചിയുമുള്ള കറിയാണിതെന്ന് പറയപ്പെടുന്നു.
 

ഇഞ്ചിക്കറി ഉണ്ടാക്കാൻ ആവശ്യമുള്ള ചേരുവകള്‍

ഇഞ്ചി – 100 ഗ്രാം
വെളിച്ചെണ്ണ – 2 ടീസ്പൂണ്‍
കടുക് – 1/2 ടീസ്പൂണ്‍
വറ്റല്‍ മുളക്
കറിവേപ്പില – ആവശ്യത്തിന്
മുളകുപൊടി – 1 ടീസ്പൂണ്‍
പച്ചമുളക് – 4 എണ്ണം
ശര്‍ക്കര – 2 ടേബിള്‍സ്പൂണ്‍
വാളന്‍പുളി – ചെറുനാരങ്ങ വലിപ്പത്തില്‍
ഉപ്പ് – ആവശ്യത്തിന്

 

ഇഞ്ചിക്കറി തയ്യാറാക്കുന്ന വിധം

ഇഞ്ചി തൊലി കളഞ്ഞ് വൃത്തിയാക്കിയ ശേഷം മിക്‌സിയില്‍ നന്നായി ചതച്ചെടുക്കുക. ശേഷം വാളന്‍ പുളി കുറച്ച് വെള്ളം ഒഴിച്ച് കുതിര്‍ത്ത ശേഷം പിഴിഞ്ഞ് മാറ്റിവയ്ക്കുക. ഒരു കടായിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക. അതിലേക്ക് പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. അതിലേക്ക് ചതച്ചുവച്ച ഇഞ്ചി ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. ഇഞ്ചിയുടെ നിറം മാറി ബ്രൗണ്‍ കളര്‍ ആകുമ്പോള്‍ അതിലേക്ക് മുളകുപൊടി ചേര്‍ത്ത് മൂപ്പിച്ചെടുക്കാം. മുളകുപൊടി മൂത്ത് കഴിഞ്ഞാല്‍ വാളന്‍ പുളി പിഴിഞ്ഞ് ചേര്‍ക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് തിളപ്പിക്കുക. ഇത് തിളച്ച് കഴിഞ്ഞാല്‍ ശര്‍ക്കര കൂടി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. കറി തിളച്ച് കുറുകി വരുമ്പോള്‍ തീയില്‍ നിന്ന് വാങ്ങിവയ്ക്കുക. ഇഞ്ചിക്കറി തയ്യാര്‍.

Back to top button
error: