കൊച്ചി:ഇന്നസെന്റിനെ ഒറ്റുകാരനായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ ദൗർഭാഗ്യകരമെന്ന് അഡ്വ ശ്രീജിത്ത് പെരുമന.ദീദി ദാമോദരന്റെ ഫേസ്ബുക്ക് പോസ്റ്റ് ചൂണ്ടികാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സിനിമ എന്ന തൊഴിലിടത്ത് തന്റെ സഹപ്രവർത്തക ആക്രമിക്കപ്പെട്ടപ്പോൾ സംഘടനയുടെ നേതൃത്വത്തിൽ ഇന്നസെന്റ്നെ പോലൊരാൾ ഉണ്ടായിട്ടും അവൾക്ക് ലഭിക്കേണ്ട നീതി കിട്ടിയില്ലെന്നും അത് പ്രതിഷേധാർഹമായിരുന്നുവെന്നും ദീദി ദാമോദരൻ ചൂണ്ടികാട്ടിയിരുന്നു.
അതിജീവനത്തിന്റെ വഴിയിലെ ആദരവ് മലയാള സിനിമയിലെ അതിജീവിതയോട് ഇന്നസെന്റ് കാട്ടിയില്ലെന്നും ആ ഇന്നസെന്റിന് മാപ്പില്ലെന്നുമായിരുന്നു ദീദി ദാമോദരൻ പറഞ്ഞത്.എന്നാൽ അദ്ദേഹത്തോടൊപ് പം ഒരേ തൊഴിൽ ചെയ്ത ഭൂരിപക്ഷം പെൺസിംഹങ്ങളും മനുഷ്യന് മനുഷ്യനോട് മരണത്തിലെങ്കിലും ഉണ്ടാകേണ്ട കടപ്പാട് എന്ന നിലയിൽ പോലും എത്തിയില്ലെന്നും മരിച്ചു കിടക്കവേ സാമൂഹിക മാധ്യമങ്ങളിലൂടെ ഇന്നസെന്റിനെ അതിജീവിതയുടെ ഒറ്റുകാരനായി ചിത്രീകരിക്കാനുള്ള കൂടുതൽ പ്രത്യക്ഷ ശ്രമങ്ങളുമുണ്ടായി എന്നത് ദൗർഭാഗ്യകരമാണെന്നും ശ്രീജിത്ത് പറയുന്നു.