പത്തനംതിട്ട: പുലർച്ചെ വീട്ടുമുറ്റത്ത് കടുവയും കേഴമാനും.സീതത്തോട് പടയനിപ്പാറ പാറയ്ക്കൽ സുരേഷിന്റെ വീടിന്റെ മുറ്റത്താണ് കടുവയെയും ഒപ്പം കേഴമാനിനെയും കാണുന്നത്. ഇന്നലെ പുലർച്ചെ 5.45ന് ആയിരുന്നു സംഭവം.
മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയ ശേഷം തിരികെ വീട്ടിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് സുരേഷ് വീടിന്റെ സൈഡിൽ നിന്നും കടുവയും കേഴയും ഓടിപ്പോകുന്നത് കാണുന്നത്.സുരേഷിന്റ ബന്ധു സോമരാജന്റെ വീട്ടുമുറ്റത്തു കൂടി റബർ തോട്ടത്തിലേക്കു ഓടിമറയുകയായിരുന്നു.
കടുവയ്ക്കൊപ്പമുണ്ടായിരുന്ന കേഴമാനിനെ സമീപ കാട്ടിൽനിന്ന് ഓടിച്ച് വീട്ടുമുറ്റത്ത് എത്തിച്ചതാണെന്നാണ് നിഗമനം.സോമരാജന്റെയും സുരേഷിന്റെയും നിലവിളി കേട്ടെത്തിയ നാട്ടുകാരും
വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പരിസരത്ത് തിരച്ചിൽ നടത്തിയെങ്കിലും ഇവയെ കണ്ടെത്താനായില്ല