CrimeNEWS

ഒമാനില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‍തു

മസ്‍കത്ത്: ഒമാനില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‍തു. ഒമാന്‍ സ്വദേശിനിയെയാണ് യുവാവ് കുത്തിക്കൊന്നതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. സംഭവത്തിന്റെ വിശദാംശങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. പിടിയിലായ യുവാവിനെതിരെ നിയമ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

Signature-ad

അതേസമയം, ഒമാനിൽ വാഹനത്തിന് തീപിടിച്ചു. ദാഹിറയിൽ വാഹനത്തിന് തീപിടിച്ച് ഒരാൾക്ക് പരിക്കേറ്റതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. ഫലജ് അൽ സുദൈരിയിൻ പ്രദേശത്ത് വാഹനത്തിലുണ്ടായ തീപിടിത്തം ദാഹിറ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് വിഭാഗത്തിന്റെ അഗ്നിശമനസേന അംഗങ്ങൾ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.

Back to top button
error: