ഓലപ്പാമ്പ് കാട്ടി സിപിഎമ്മിനെ ആരും പേടിപ്പിക്കേണ്ടെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.ഗവർണർ ആർ എസ് എസ് അജണ്ട നടപ്പാക്കുകയാണ്. സർക്കാരുകളെ അട്ടിമറിക്കാനുള്ള കെ സുരേന്ദ്രൻ്റെ ആഹ്വാനം ഫാസിസമാണ്.വിമോചന സമര വാദവുമായി ഇറങ്ങിയിരിക്കുന്നകെ സുധാകരൻ ബിജെപിക്കൊപ്പമാണ്.ഇരുവർക്കും ഒരേ സ്വരമാണ്.
വിഴിഞ്ഞം വിഷയത്തിൽ മന്ത്രി അബ്ദുറഹ്മാനെ അധിക്ഷേപിച്ചത് വർഗീയതയുടെ വികൃത മനസുള്ളവരാണ്. വിഴിഞ്ഞത്ത് വർഗീയ നിലപാടാണ് സമരത്തിന് നേതൃത്വം നൽകുന്നവർ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കുക തന്നെ ചെയ്യും.
പദ്ധതി കേരള വികസനത്തിന്
അനിവാര്യമാണ്.
വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിന് പിന്നിൽ ഗൂഢ ലക്ഷ്യമുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.