CrimeNEWS

അയ്യയ്യേ എന്തൊരു നാണക്കേട്! തലസ്ഥാനത്ത് പെണ്‍കുട്ടികള്‍ക്കു നേരെ വീണ്ടും അതിക്രമം

തിരുവനന്തപുരം: നഗരത്തില്‍ പെണ്‍കുട്ടികള്‍ക്കു നേരെ വീണ്ടും അതിക്രമം. പണ്ഡിറ്റ് കോളനിയിലെ റോഡിലാണ് സംഭവം. ബൈക്കിലെത്തിയ യുവാവ് ക്ലാസ് കഴിഞ്ഞു മടങ്ങുകയായിരുന്ന പെണ്‍കുട്ടികളെ കടന്നു പിടിക്കാന്‍ ശ്രമിച്ചു. നാലു ദിവസം മുന്‍പ് നടന്ന സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടികളുടെ കുടുംബം മ്യൂസിയം സ്റ്റേഷനില്‍ പരാതി നല്‍കി.

അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു. ബൈക്കിലെത്തിയ ആള്‍ പെണ്‍കുട്ടിയെ ആക്രമിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. അക്രമിയെ പെണ്‍കുട്ടികള്‍ പിന്‍തുടര്‍ന്നെങ്കിലും ബൈക്കില്‍ രക്ഷപ്പെട്ടു. ഹെല്‍മറ്റ് ധരിച്ചതിനാല്‍ ആളെ വ്യക്തമായില്ലെന്നു പെണ്‍കുട്ടികള്‍ പോലീസിനോടു പറഞ്ഞു.

മ്യൂസിയം പരിസരത്ത് പുലര്‍ച്ചെ നടക്കാനിറങ്ങിയ യുവതി കഴിഞ്ഞ മാസം അക്രമത്തിനിരയായിരുന്നു. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനുശേഷമാണ് അക്രമിയെ കണ്ടെത്താനായത്. വഞ്ചിയൂര്‍ കോടതി ജങ്്ഷനില്‍ യുവതിയെ അക്രമിച്ച യുവാവിനെ പോലീസ് പിടികൂടിയിരുന്നു.

 

Back to top button
error: