കോട്ടയം : കാമുകിക്കൊപ്പം തീക്കോയി മാവടിയിലെ ഹോം സ്റ്റേയില്‍ മുറിയെടുത്ത യുവാവ് മരിച്ചു.
കടുത്തുരുത്തി കെ എസ് പുരം കുന്നേല്‍ ജോബി ജോണ്‍ (41) ആണ് മരിച്ചത്.
രാവിലെ പത്തരയോടെയാണ് കാമുകിക്കൊപ്പം യുവാവ് മാവടിയിലുള്ള സൂര്യാ ഹോം സ്റ്റേയിലെത്തിയത്.ഉച്ചയോടെ നെഞ്ചുവേദന അനുഭവപ്പെട്ടെന്ന് യുവതി വിളിച്ചറിയിച്ചതനുസരിച്ച് ഹോം സ്റ്റേ ജീവനക്കാർ ഈരാറ്റുപേട്ടയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജോബിയുടെ മരണം സംഭവിച്ചിരുന്നു.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഹോംസ്റ്റേയ്ക്ക് നിലവില്‍ ലൈസന്‍സ് ഇല്ലെന്നാണ് വിവരം. മുന്‍പ് ഇവിടെ താമസത്തിനെത്തിയവരുമായി വാക്കേറ്റവും കയ്യാങ്കളിയും വാക്കത്തി വീശിയ സംഭവവും ഉണ്ടായിരുന്നു. പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് ലൈസന്‍സ് റദ്ദാക്കുകയായിരുന്നു.