CrimeNEWS

മോഷണക്കുറ്റം ആരോപിച്ച് യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം; ചെരുപ്പുമാല അണിയിച്ച് നടത്തിച്ചു

ഭോപ്പാല്‍: മധ്യപ്രദേശിലെ ശിവപുരി ജില്ലയില്‍ മോഷണക്കുറ്റം ആരോപിച്ച് രണ്ട് യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം. യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിച്ച ശേഷം ചെരുപ്പ് മാല അണിയിച്ച് ഗ്രാമത്തിലൂടെ നടത്തിച്ചു. കൂടാതെ ഇവരുടെ വീഡിയോ ചിത്രീകരിക്കുകയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

വെള്ളിയാഴ്ച രാത്രി മൊഹാരി കാല ഗ്രാമത്തിലെ ഒരു വീട്ടില്‍ യുവാക്കള്‍ മോഷണം നടത്തുകയായിരുന്നെന്ന് ഗ്രാമവാസികള്‍ ആരോപിച്ചു. ഇവരെ പിടികൂടി രാത്രി മുഴുവന്‍ മുറിയില്‍ കെട്ടിയിട്ടു. ശനിയാഴ്ച രാവിലെ രണ്ട് യുവാക്കളെയും ചെരുപ്പ് കൊണ്ട് മാല അണിയിക്കുകയും ഗ്രാമം മുഴുവന്‍ നടത്തിക്കുകയും ചെയ്തു.

തുടര്‍ന്ന് ഗ്രാമവാസികള്‍ ഇവരെ ഖനിയധാന പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് യുവാക്കളെയും അറസ്റ്റ് ചെയ്തതായും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. അതേസമയം, യുവാക്കളെ കയ്യേറ്റം ചെയ്തതിനും ചെരുപ്പ് മാലയിടുന്നതിനും ഗ്രാമവാസികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

 

Back to top button
error: