NEWS

രാമക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2023 അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് യോഗി ആദിത്യനാഥ്

ഷിംല:അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2023 അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാലംപൂർ മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ത്രിലോക് കപൂറിന് വേണ്ടി പ്രചാരണം നടത്തുന്നതിന് എത്തിയതായിരുന്നു യോഗി.
“ഇന്ന്, അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാതിവഴി പിന്നിട്ടിരിക്കുന്നുവെന്നും 500 വര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം 2023 അവസാനത്തോടെ ഒരു മഹാക്ഷേത്രം നിര്‍മ്മിക്കപ്പെടുമെന്നും ഈ സ്ഥലത്ത് നിന്ന് നിങ്ങളെ അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്” -പാലമ്ബൂരില്‍ റാലിയെ അഭിസംബോധന ചെയ്ത് ആദിത്യനാഥ് പറഞ്ഞു.
അതേസമയം ഉത്തർപ്രദേശിലെ മുസ്ലീങ്ങൾക്കെതിരെയുള്ള ആക്രമണത്തേക്കുറിച്ചും അവിടുത്തെ പട്ടിണിയേക്കുറിച്ചും എന്തേ സംസാരിക്കാത്തതെന്ന മാധ്യമ പ്രവർത്തകരോടുടെ ചോദ്യത്തിന് യോഗി കോപിക്കുകയും ഇടയ്ക്ക് വച്ച് പ്രസംഗം നിർത്തുകയും ചെയ്തു.

Back to top button
error: