ലക്നൗ : മസ്ജിദിനുള്ളില്‍ ഖുറാന് കോപ്പി കത്തിച്ച സംഭവത്തില്‍ ഒരാളെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു.
താജ് മുഹമ്മദ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത് . സംഭവത്തിനു പിന്നിലുള്ള ഉദ്ദേശ്യമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും , വര്‍ഗീയ സംഘര്‍ഷമാണോ ലക്ഷ്യമിടുന്നതെന്ന് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.
അതേസമയം ചോദ്യം ചെയ്യലില്‍ താനല്ല, തന്റെ ആത്മാവാണ് ഈ പ്രവൃത്തി ചെയ്തതെന്ന് താജ് മുഹമ്മദ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കോട്വാലി പ്രദേശത്തുള്ള ഫഖ്രെ ആലം പള്ളിയില്‍ ഖുറാന്റെ ഒരു ഭാഗം കത്തിച്ച നിലയില്‍ കണ്ടെത്തിയത്.