ചെന്നൈ:തമിഴ്നാട്ടില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത മഴ തുടരുന്നതിനിടെ, സംസ്ഥാനത്ത് മഴക്കെടുതിയില്‍ രണ്ട് പേര് മരിച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന മഴയില്‍ ചെന്നൈയുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി.
അതിനിടെ, അടുത്ത നാല് ദിവസങ്ങളില്‍ സംസ്ഥാനത്തെ പതിനാറ് ജില്ലകളില്‍ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.ചെന്നൈയിൽ രണ്ടു ദിവസമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.