CrimeNEWS

കൊയിലാണ്ടിയില്‍നിന്ന് 17 വയസുകാരിയെ തട്ടിക്കൊണ്ടുപോയത് നടിയാക്കാമെന്നു പറഞ്ഞ്; അറസ്റ്റിലായത് യുവസംവിധായകനും കൂട്ടാളിയും

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട്ടുനിന്ന് കാണാതായ പതിനേഴുവയസുകാരിയെ തട്ടിക്കൊണ്ടു പോയത് സിനിമാ നടിയാക്കാമെന്നു പറഞ്ഞ്. പെണ്‍കുട്ടിയെയും കൂടെയുണ്ടായിരുന്ന യുവസംവിധായകന്‍ കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലി (36), സുഹൃത്തായ എരഞ്ഞിക്കല്‍ മണ്ണാര്‍ക്കണ്ടി അല്‍ ഇര്‍ഫാത്തില്‍ ഷംനാദ് (33) എന്നിവരെയും ബംഗളുരു മടിവാളയില്‍ നിന്ന് കൊയിലാണ്ടി പോലീസ് കസ്റ്റഡയിലെടുത്തു. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഒക്‌ടോബര്‍ 30 നാണ് പെണ്‍കുട്ടിയെ കാണാതായത്.

മൊബൈല്‍ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയും പ്രതികളും പിടിയിലാകുന്നത്. ആദ്യം ഗുണ്ടല്‍പേട്ടയിലുണ്ടെന്നറിഞ്ഞ് പോലീസ് അവിടെയെത്തുമ്പോഴേക്കും മൂവരും കടന്നുകളഞ്ഞിരുന്നു. ഫോണ്‍ സ്വിച്ച്ഓഫുമായിരുന്നു. അവിടത്തെ ഹോട്ടലിലെ സി.സി. ടിവി ദൃശ്യത്തില്‍നിന്ന് മൂവരും അവിടെയെത്തിയെന്ന് സ്ഥിരീകരിച്ചു. കാര്‍നമ്പര്‍ മാറ്റിയായിരുന്നു യാത്ര. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മൈസൂരുവിലേക്കും അവിടെനിന്ന് ബംഗളൂരുവിലേക്കും പോയതായി മനസ്സിലാക്കി. ഒടുവില്‍ ഡ്രൈവറുടെ ഫോണ്‍നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്താനായത്.

Signature-ad

 

 

Back to top button
error: