CrimeNEWS

തൃശ്ശൂരിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 19 വർഷം തടവും പിഴയും

തൃശ്ശൂർ : തൃശ്ശൂരിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ  പീഡിപ്പിച്ച കേസിൽ യുവാവിന് 19 വർഷം കഠിന തടവും 15000 രൂപ പിഴയും ശിക്ഷ. 2015 ലാണ് കേസിനാസ്പദമായ സംഭവം. ഇയ്യാൽ സ്വദേശി ജനീഷാണ് കേസിലെ പ്രതി. ബന്ധുവീട്ടിൽ എത്തിയ കുട്ടിയെ അടുക്കളയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എരുമപ്പെട്ടി പൊലീസാണ് കേസന്വേഷിച്ചത്. 12 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. കുന്നംകുളം ഫാസ്ട്രാക്ക് പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

Back to top button
error: