NEWS

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ പിഴവിനെ തുടര്‍ന്ന് വീട്ടമ്മ മരിച്ചതായി പരാതി

കോഴിക്കോട് :കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ പിഴവിനെ തുടര്‍ന്ന് വീട്ടമ്മ മരിച്ചതായി പരാതി.കൂടരഞ്ഞി സ്വദേശി സിന്ധു (45) ആണ് മരിച്ചത്.

 കുത്തിവെപ്പ് എടുത്തയുടന്‍ യുവതി മരിക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

പനി ബാധിച്ച്‌ ഇന്നലെ വൈകിട്ടാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വന്നയുടനെ ഇവര്‍ക്ക് കുത്തിവയ്‌പ്പെടുത്തിരുന്നു. അധികം വൈകാതെ പള്‍സ് താഴ്ന്ന് സിന്ധു മരിക്കുകയായിരുന്നു.

Signature-ad

 

 

ബന്ധുക്കളുടെ പരാതിയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു.

Back to top button
error: