CrimeNEWS

ബീവറേജസിന് മുന്നില്‍ പോലീസ് ചമഞ്ഞ് അതിഥിത്തൊഴിലാളികളുടെ പണവും മൊബൈലും തട്ടിയെടുത്തു

പെരുമ്പാവൂര്‍: ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്പനശാലയ്ക്കുസമീപം പോലീസുദ്യോഗസ്ഥര്‍ ചമഞ്ഞ് അതിഥിത്തൊഴിലാളികളുടെ പണവും മൊബൈല്‍ ഫോണും തട്ടിയ നാലംഗസംഘം പോലീസ് പിടിയില്‍.

മാറമ്പള്ളി പള്ളിക്കവല ഈരേത്താന്‍ മനാഫ് (32), മുടിക്കല്‍ മൂക്കട സൂല്‍ഫിക്കര്‍ (28), പള്ളിക്കവല ഊരോത്ത് രാജന്‍ (49) വെങ്ങോല അല്ലപ്ര വാരിക്കാടന്‍ അന്‍സാര്‍ (49) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

Signature-ad

തിങ്കളാഴ്ച വൈകിട്ട് പെരുമ്പാവൂര്‍ പാത്തിപ്പാലത്തിനടുത്തുള്ള ബീവറേജസ് വില്പനശാലയ്ക്ക് സമീപമാണ് സംഭവം. മദ്യവില്പനശാലയ്ക്കുസമീപം പിടിച്ചുപറിയ്ക്കലും അടിപിടിയും പതിവാണെന്ന് പരാതി നേരത്തെയുണ്ട്. സുല്‍ഫിക്കര്‍ മയക്കുമരുന്നുള്‍പ്പെടെയുള്ള കേസിലെ പ്രതിയും പെരുമ്പാവൂര്‍ സ്റ്റേഷനിലെ റൗഡിപ്പട്ടികയില്‍ ഉള്‍പ്പെട്ടയാളുമാണ്. രാജന്‍ ആക്രമണക്കേസിലെ പ്രതിയാണ്.

 

Back to top button
error: