പത്തനംതിട്ട: കുറ്റൂര്‍ തൈമറവുംകരയില്‍ ആയുധങ്ങളുമായി ഗുണ്ടാ സംഘത്തിന്റെ വിളയാട്ടം. കഞ്ചാവ് വില്‍പ്പനയും ഉപയോഗവും ചോദ്യം ചെയ്തവരെ മൂന്നംഗ സംഘം രാത്രിയിലെത്തി ഭീഷണിപ്പെടുത്തി്. സംഭവത്തില്‍ തിരുവല്ല പോലീസ് അന്വേഷണം തുടങ്ങി. ഞായറാഴ്ച രാത്രി എട്ട് മണിയോടെ കുറ്റൂര്‍ ആനയാര്‍ ജംഗ്ഷനിലാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ് പ്രദേശത്ത് ഭീകരാന്തരീക്ഷം ഉണ്ടാക്കിയത്.
മംഗലം, പൂതക്കുഴി സ്വദേശികളായ യുവാക്കളാണ് വടിവാളും കമ്പിവടിയുമായി എത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മയക്കുമരുന്ന് ലഹരിയിയലായിരുന്ന യുവാക്കള്‍ നാട്ടുകാരെ വെല്ലുവിളിച്ചു. കൂറ്റൂരിലെ ഭൂതക്കുഴിപ്പാറ കേന്ദ്രീകരിച്ച് ലഹരി മരുന്ന് മാഫിയ സജീവമാകുന്നതിനെതിരേ നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്. പ്രദേശത്തെ ഒരു വീടിന് നേരെയും ആക്രമികള്‍ കല്ലെറിഞ്ഞു. പഞ്ചായത്ത് അംഗത്തിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
ആയുധങ്ങളുമായി നാട്ടുകാരെ ഭീഷണിപ്പെടുത്തുന്ന സംഭവത്തിന്‍െ്റ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ കേന്ദീകരിച്ചാണ് അന്വേഷണം. ഇവര്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് സൂചന.