കൊല്ലം: കുടുംബ വഴക്കിനെ തുടര്‍ന്നു മാതാവിനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച യുവാവിനെ പോലീസ് പിടികൂടി.
പഴങ്ങാലം കോളനിയില്‍ ചന്തുഭവനത്തില് ഗോവിന്ദനാ(45)ണ് കണ്ണനല്ലൂര്‍ പോലീസിന്റെ പിടിയിലായത്.
കറണ്ട് ചര്‍ജ് അടയ്ക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. മൂക്കിന്റെ പാലത്തിന് അടിയേറ്റ് ഗുരുതരമായി പരുക്കേറ്റ മാതാവ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചകിത്സയിലാണ്. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.