CrimeNEWS

കൊഴിഞ്ഞാമ്പാറയില്‍ 725 ലിറ്റര്‍ സ്പിരിറ്റ് വേട്ട; സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ 725 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ടുപേരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. സിപിഎം മണല്‍തോട് ബ്രാഞ്ച് സെക്രട്ടറി സി കണ്ണന്‍, പ്രഭാകരന്‍ എന്നിവരാണ് പിടിയിലായത്. പ്രഭാകരന്റെ തെങ്ങിന്‍തോപ്പിലാണ് കുഴിച്ചിട്ട നിലയില്‍ സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ഇത് കണ്ണന്റെയാണ് എന്നാണ് എക്‌സൈസിന്‍െ്‌റ കണ്ടെത്തല്‍. കഴിഞ്ഞ ആറ് വര്‍ഷമായി ഇത്തരത്തില്‍ സ്പിരിറ്റ് ഇയാള്‍ സൂക്ഷിക്കുന്നത്.

ഇത് സമീപത്തെ തെങ്ങിന്‍തോപ്പുകളില്‍നിന്നും എത്തിക്കുന്ന കള്ളില്‍ ചേര്‍ത്ത് തെക്കന്‍ ജില്ലകളിലേക്കു കൊണ്ടു പോകുകയായിരുന്നു പതിവ്. മാവേലിക്കര, പത്തനംതിട്ട, ശാസ്താംകോട്ട ഭാഗത്തേക്കാണ് ഇത്തരം കള്ള് കൂടുതലായി കൊണ്ടുപോയിരുന്നത്. കണ്ണന്റെ ഇടപാടുകള്‍ സംബന്ധിച്ച് എക്‌സൈസിന് രഹസ്യവിവരം ലഭിച്ചു. അതനുസരിച്ച് ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് തെങ്ങിന്‍ തോപ്പില്‍നിന്നും സ്പിരിറ്റ് പിടികൂടിയിരിക്കുന്നത്. 35 ലിറ്റര്‍ ഉള്‍ക്കൊള്ളുന്ന 25 കന്നാസുകളിലായിട്ടാണ് ഇവ സൂക്ഷിച്ചിരുന്നത്.

Back to top button
error: