NEWS

ഭര്‍ത്താവിന്‍റെ കണ്‍മുന്നില്‍ കാറിടിച്ച്‌ വീട്ടമ്മ മരിച്ചു

തൃശൂര്‍: കുന്നംകുളത്ത്  തട്ടുകട നടത്താന്‍ ഉപയോഗിക്കുന്ന ഉന്തുവണ്ടിയുമായി പോകുന്നതിനിടെ വീട്ടമ്മ ഭര്‍ത്താവിന്‍റെ കണ്‍മുന്നില്‍ കാറിടിച്ച്‌ മരിച്ചു.
പന്തല്ലൂര്‍ പാടത്ത് അറേബ്യന്‍ പാലസ് ഓഡിറ്റോറിയത്തിനു സമീപം തട്ടുകട നടത്തുന്ന ചൊവ്വന്നൂര്‍ കൊണ്ടരാശ്ശേരി സുലോചനയാണ് (50) മരിച്ചത്.
ഭര്‍ത്താവ് അറുമുഖന്‍‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. കച്ചവടം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം വീട്ടിലേക്കു മടങ്ങുമ്ബോഴാണ് സുലോചനയെ കാറിടിച്ചത്. റോഡ് കുറുകെ കടക്കാന്‍ ശ്രമിക്കുന്നതിനിടെ വടക്കാഞ്ചേരി ഭാഗത്ത് നിന്നെത്തിയ കാര്‍ ഇവരെ പിന്നില്‍നിന്ന് ഇടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

Back to top button
error: