ട്രെയിന്‍ ടിക്കറ്റ് എക്‌സാമിനറുടെ വേഷം ധരിച്ച് ടിക്കറ്റില്ലാത്ത യാത്രക്കാരില്‍ നിന്ന് പിഴ ഈടാക്കി തുക അടിച്ചുമാറ്റിയ 35കാരന്‍ പിടിയിൽ . കനകപുര സ്വദേശി മല്ലേഷ് എന്നയാളാണ് പിടിയിലായ വ്യാജ ടിടിഇ. ഇയാള്‍ ഇപ്പോള്‍ റെയില്‍വേ പോലീസിന്റെ കസ്റ്റഡിയിലാണ്. ബെംഗലുരുവില്‍ നിന്ന് മൈസൂരുവിലേക്ക് വരികയായിരുന്ന ടിപ്പു എക്‌സ്പ്രസ് ട്രെയിനില്‍ ടിടിഇ ആയി വേഷമിട്ട് ടിക്കറ്റില്ലാത്ത യാത്രക്കാരില്‍ നിന്ന് പിഴ ഈടാക്കുന്നതിനിടെയാണ് മല്ലേഷ് പിടിയിലായിത്.
ട്രെയിന്‍ നമ്പര്‍ 12613 മൈസൂരു – ബെംഗളുരു ടിപ്പു എക്‌സ്പ്രസിന്റെ ഡെപ്യൂട്ടി ചീഫ് ടിക്കറ്റ് എക്‌സാമിനര്‍ പി. ചേതന്‍, എ സി മെക്കാനിക്ക് രവി എന്നിവര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ റെയില്‍വേ ടാഗ് ധരിച്ച് പാതി യൂണിഫോമില്‍ ട്രെയിനില്‍ വോക്കി ടോക്കിയുമായി സംശയാസ്പദമായ രീതിയില്‍ നീങ്ങുന്ന ഇയാളെ കാണുന്നത്. ഇയാളുടെ സ്ഥലത്തെക്കുറിച്ചും കാര്യങ്ങളെക്കുറിച്ചും അന്വേഷിച്ചപ്പോള്‍ അവര്‍ക്ക് സംശയം തോന്നുകയും ഇയാളെ ഉടന്‍ തന്നെ പിടികൂടി മൈസൂരിലെ ടിടിഇഎസ് ലോബി ഇന്‍ചാര്‍ജ് സിഎസ് ഭാസ്‌കറിന് കൈമാറുകയുമായിരുന്നു.