KeralaNEWS

തൊഴിലാളികളെ നിയമിക്കാനുള്ള ചുമതല തൊഴിലുടമയ്ക്ക്, തൊഴിലാളി യൂണിയനുകൾ ഇക്കാര്യത്തിൽ ഇടപെടേണ്ട: മന്ത്രി വി ശിവൻകുട്ടി

തൊഴിലാളികളെ നിയമിക്കാനുള്ള ചുമതല തൊഴിലുടമയ്ക്കാണെന്നും തൊഴിലാളി യൂണിയനുകൾ ഇക്കാര്യത്തിൽ ഇടപെടേണ്ടതില്ലെന്നും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വൻകിട നിർമ്മാണ സൈറ്റുകളിൽ തൊഴിലാളി നിയമനത്തിൽ ട്രേഡ് യൂണിയനുകൾ ഇടപെടുന്ന സ്ഥിതി ഉണ്ട്. ഒരു തൊഴിൽ സംരംഭത്തിൽ അനുയോജ്യരായ തൊഴിലാളികളെ നിയമിക്കുവാനുള്ള അവകാശം തൊഴിലുടമകൾക്ക് ആണ് എന്ന് സംസ്ഥാനം അംഗീകരിച്ച തത്വമാണ്. ആ അവകാശം ട്രേഡ് യൂണിയനുകൾ ഏറ്റെടുക്കുന്നത് തെറ്റായ പ്രവണതകൾക്ക് വഴിയൊരുക്കും.ഇതു സംബന്ധിച്ച പരാതികൾ അന്വേഷിക്കാൻ മന്ത്രി ലേബർ കമ്മിഷണറോട് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ചേർന്ന വ്യവസായ ബന്ധബോർഡ് യോഗത്തിലാണ് ബോർഡ് ചെയർമാൻ കൂടിയായ മന്ത്രി ഇക്കാര്യം അറിയിച്ചത്.

തൊഴിലാളികളുടെ അവകാശസംരക്ഷണത്തിൽ സർക്കാർ പ്രതിജ്ഞാ ബദ്ധമാണ്. എന്നാൽ സംസ്ഥാനത്തിന്റെ വികസനസൗഹാർദ്ദ അന്തരീക്ഷം തകർക്കുന്ന തരത്തിലുള്ള ഇടപെടലുകൾ ഒരു ഭാഗത്തു നിന്നും അംഗീകരിക്കാവുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴിൽ അന്തരീക്ഷത്തിൽ ആരോഗ്യകരമായ മാറ്റം ഉണ്ടായതായും ബോർഡ് വിലയിരുത്തി.

Signature-ad

 

Back to top button
error: