NEWS

ഹെൽമെറ്റ് ഇല്ലാതെ സ്കൂട്ടർ ഓടിച്ച സജി ചെറിയാനെതിരെ കേസെടുക്കണമെന്ന് ഷോൺ ജോർജ്;ഷോൺ ജോർജിന്റെ ഫോട്ടോ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ചെങ്ങന്നൂർ: ഹെൽമെറ്റ് ഇല്ലാതെ സ്കൂട്ടർ ഓടിച്ച സജി ചെറിയാനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പി സി ജോർജ്ജിന്റെ മകൻ ഷോൺ ജോർജ്.അതേസമയം ഷോൺ ജോർജ് ഹെൽമെറ്റ് ഇല്ലാതെ സ്കൂട്ടർ ഓടിക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

മന്ത്രിസ്ഥാനം രാജിവെച്ച ശേഷം കൊഴുവല്ലൂരിലെ വീട്ടിലെത്തിയ സജി ചെറിയാന്‍ ഹെല്‍മെറ്റ് ഇല്ലാതെ സ്കൂട്ടര്‍ ഓടിച്ചുപോകുന്ന ഒരു പത്രത്തിലെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പി സി ജോർജ്ജിന്റെ മകനും ജനപക്ഷം നേതാവുമായ അഡ്വ. ഷോണ്‍ ജോര്‍ജ് രംഗത്തുവന്നത്.

‘ഹെൽമെറ്റ് എവിടെ സഖാവേ ……
Motor vehicle act sec 194(d) …..500₹
പെറ്റി അടച്ചേ മതിയാവൂ ……
അല്ലെങ്കിൽ ……ശേഷം കോടതിയിൽ’- എന്നാണ് ഷോൺ ഫേസ്ബുക്കിൽ കുറിച്ചത്.
അതേസമയം ഹെല്‍മെറ്റ് ഇല്ലാതെയുള്ള മുന്‍ മന്ത്രി സജി ചെറിയാന്‍റെ സ്കൂട്ടര്‍ യാത്രയെ ചോദ്യം ചെയ്ത അഡ്വ. ഷോണ്‍ ജോർജ്ജ് ഹെൽമെറ്റ് ഇല്ലാതെ സ്കൂട്ടർ ഓടിക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.ഷോൺ ജോർജ്ജ് ഫൈൻ അടച്ച രസീത് എവിടെയെന്നാണ് സോഷ്യൽ മീഡിയയിലെ ചോദ്യം.

Back to top button
error: