NEWS

സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; വടക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടങ്ങൾ

കാസർകോട്: സംസ്ഥാനത്ത് പരക്കേ ശക്തമായ മഴ.പല ജില്ലകളിലും ശക്തമായ മഴ തുടരുകയാണ്.കാസര്‍കോട് മഞ്ചേശ്വരത്ത് കനത്ത മഴയെ തുടര്‍ന്ന്  വീടുകളിൽ വെള്ളം കയറി.ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
അതേസമയം കോഴിക്കോട് തിരുവമ്ബാടിയില്‍ ശക്തമായ മഴയില്‍ വീട് തകര്‍ന്നു. താഴെ തിരുവമ്ബാടി, കുനിയന്‍ പറമ്ബത്ത് ഇടത്തില്‍ ഗോപിയുടെ വീടാണ് തകര്‍ന്നത്. പാലക്കാട് നെല്ലിയാമ്ബതിയിലും ശക്തമായ മഴയുണ്ടായി. പുലര്‍ച്ചെ തുടങ്ങിയ മഴ തുടരുകയാണ്. രണ്ട് വീടുകളില്‍ വെള്ളം കയറി. കോട്ടയത്ത് ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് വീടിന് മുകളിലേക്ക് വീണു. പാലാ ഇടനാട് പാറത്തോട് ശ്രീനിവാസന്റെ വീടിന് മുകളിലേക്കാണ് മണ്ണ് ഇടിഞ്ഞ് വീണത്. പാലയില്‍ ശക്തമായ മഴ തുടരുകയാണ്.

Back to top button
error: