KeralaNEWS

കണ്ണൂര്‍ കോടതിവളപ്പില്‍ സ്‌ഫോടന ശബ്ദം; ബോംബല്ലെന്ന് പോലീസ്

കണ്ണൂര്‍: ജില്ലാ കോടതി വളപ്പില്‍ ജനങ്ങളെ നടുക്കി വന്‍സ്ഫോടന ശബ്ദം. ആര്‍ക്കും പരിക്കില്ല. രാവിലെ 11.30 ഓടെയാണ് സംഭവം. പരിസരം വൃത്തിയാക്കിയശേഷം ചപ്പുചവറുകള്‍ക്ക് തീയിട്ടപ്പോഴാണ് സ്ഫോടനമുണ്ടായത്.

ആറ് കോടതികള്‍ പ്രവര്‍ത്തിക്കുന്ന വളപ്പില്‍ വലിയ ശബ്ദമുണ്ടായതാണ് ആശങ്കയ്ക്കിടയാക്കിയത്. വലിയ ശബ്ദമുണ്ടായെങ്കിലും ബോംബ് സ്ഫോടനമല്ലെന്നാണ് പ്രാഥമിക നിഗമനം. ബോംബ് പൊട്ടുമ്പോള്‍ ഉണ്ടാവുന്ന അവശിഷ്ടങ്ങളോ മണമോ മറ്റോ ശ്രദ്ധയില്‍പെട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

സ്ഥലത്ത് ഡോഗ് സ്‌ക്വാഡ് എത്തി പരിശോധന നടത്തി. പഴയ ട്യൂബ് ലൈറ്റുകള്‍ പൊട്ടിത്തെറിച്ചതാണോയെന്നും പരിശോധിക്കുന്നുണ്ട്. എ.കെ.ജി. സെന്‍്‌ററിനു നേരേയുണ്ടായ ആക്രമണത്തിന്‍െ്‌റ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രത നിലനില്‍ക്കുന്നതിനിടെ ഉണ്ടായ ഉഗ്ര സ്‌ഫോടനശബ്ദം ഏവരെയും കടുത്ത ആശങ്കയിലാക്കിയിരുന്നു.

Back to top button
error: