ഭരണ നവീകരണത്തിന്റെ ഭാഗമായി കേരളത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും ജീവനക്കാരുടെ കൃത്യനിഷ്ഠ ഉറപ്പ് വരുത്തുന്നതിനുമായി എല്ലാ സർക്കാർ ഓഫീസുകളിലും ആധാർ അധിഷ്ടിത പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തുകയാണ്. ഇതിൻ്റെ ഭാഗമായി കാസർകോട് കളക്ടറേറ്റിലും ഈ സംവിധാനം ആരംഭിക്കുന്നതിനുള്ള എല്ലാ നടപടികളും പൂർത്തിയായെന്ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അറിയിച്ചു.
ഇന്ന് മുതൽ കളക്ടറേറ്റിലെ എല്ലാ ജീവനക്കാരും ആധാർ അധിഷ്ഠിത പഞ്ചിംഗ് സംവിധാനം ഉപയോഗപ്പെടുത്തണം. സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ വിവിധ ഇടങ്ങളിലായി 1 7 പഞ്ചിംഗ് മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ട് . കളക്ടറേറ്റിലെ പ്രധാന കവാടത്തിൽ 4 മെഷീനുകളും ട്രഷറി, ആർ.ടി.ഒ, കുടുംബശ്രീ, പട്ടികജാതി വികസന ഓഫീസ് എന്നിവടങ്ങളിലുള്ള കാവാടങ്ങളിലുമാണ് പഞ്ചിംഗ് മെഷീനുകൾ സ്ഥാപിച്ചിരിക്കുന്നത്. ഐ.ഡി കാർഡുകൾ ലഭ്യമായിട്ടുള്ള ജീവനക്കാർ അത് ഉപയോഗിച്ചും ഐ.ഡി കാർഡ് ഇല്ലാത്ത ജീവനക്കാർ ആധാർ നമ്പറിന്റെ അവസാന 8 അക്കം രേഖപ്പെടുത്തിയും പഞ്ചിംഗ് രേഖപ്പെടുത്തണം.