KeralaNEWS

നെടുമ്പാശ്ശേരിയിൽ ഒരു കോടിയുടെ സ്വർണം പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൂന്ന് യാത്രക്കാരിൽ നിന്നായി ഒരു കോടി രൂപയുടെ സ്വർണം പിടികൂടി.

ജസീറ എയർലൈൻസിൽ കുവൈത്തിൽ നിന്നെത്തിയ പാലക്കാട് ചേർപ്പുളശ്ശേരി സ്വദേശി ഷറഫുദീൻ, ഫ്‌ളൈ ദുബായിൽ ദുബായിൽ നിന്നുമെത്തിയ പൊന്നാനി നരിപറമ്പ് സ്വദേശി കുഞ്ഞിപ്പ, എയർ അറേബ്യയിൽ ഷാർജയിൽ നിന്നുമെത്തിയ ഷിഹാബുദീൻ എന്നിവരിൽ നിന്നാണ് രണ്ട് കിലോ സ്വർണം പിടിയികൂടിയത്.

Signature-ad

ഷറഫുദിനെ പിടികൂടിയത് വിമാനത്താവളത്തിലെ കസ്റ്റംസ് എയർഇന്റലിജൻസ് യൂണിറ്റാണ്. കുഞ്ഞിപ്പയെയും ഷിഹാബുദീനെയും പിടികൂടിയത് കസ്റ്റംസ്
പ്രിവന്റീവ് കമ്മീഷണറേറ്റ് വിഭാഗവും.

ഷറഫുദീനും ഷിഹാബുദീനും അരക്കിലോ വീതം സ്വർണവും കുഞ്ഞിപ്പ ഒരു കിലോ സ്വർണവുമാണ് കടത്തികൊണ്ടുവന്നത്.
ഷറഫുദീനും കുഞ്ഞിപ്പയും സ്വർണമിശ്രിതം കാപ്‌സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കൊണ്ടുവരികയായിരുന്നു.

ഷിഹാബുദീൻ ആഭരണങ്ങളാണ്
കടത്തികൊണ്ടുവന്നത്.

Back to top button
error: