ബംഗളൂരു: ശക്തമായ മഴയെ തുടര്‍ന്ന് ബംഗളൂരുവില്‍ രണ്ടു മരണം. ഉല്ലല്‍ ഉപനഗറില്‍ പൈപ്പ് ലൈന്‍ ജോലിചെയ്യുന്ന രണ്ടുപേരാണ് മരിച്ചത്.ജോലി സ്ഥലത്തു നിന്ന് ഇവരുടെ മൃതദേഹം കണ്ടെത്തി. ബിഹാര്‍ സ്വദേശി ദേവ് ഭാരതും ഉത്തര്‍ പ്രദേശ് സ്വദേശി അങ്കിത് കുമാറുമാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടുകൂടിയാണ് മഴ ശക്തിപ്പെട്ടത്.രാത്രി ഏഴോടുകൂടി ജല നിരപ്പ് ഉയര്‍ന്നു.ഇതുവരെ 155 മില്ലീമീറ്റര്‍ മഴ പെയ്തിട്ടുണ്ട്. ജെ.പി നഗര്‍, ജയനഗര്‍, ലാല്‍ബാഗ്, ചിക്പെറ്റ്, മജെസ്റ്റിക്, മല്ലേശ്വരം, രാജാജി നഗര്‍, യശ്വന്ത്പുര്‍, എം.ജി റോഡ്, കബ്ബന്‍ പാര്‍ക്ക്, വിജയനഗര്‍, രാജരാജേശ്വരി നഗര്‍, കെങ്കേരി, മഗദി റോഡ്, മൈസൂര്‍ റോഡ് എന്നിവിടങ്ങളിലാണ് മഴ രൂക്ഷമായി ബാധിച്ചത്.
ഇടിമിന്നലേറ്റാണ് തൊഴിലാളികൾ മരിച്ചതെന്നാണ് സൂചന.ശക്തമായ ഇടിമിന്നലില്‍ വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ മെട്രോ സര്‍വീസിനെയും ഭാഗികമായി ബാധിച്ചു.