KeralaNEWS

വയോധികൻ ബസിൽ കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട്: ബസില്‍ കുഴഞ്ഞുവീണ വയോധികന്റെ ജീവന്‍ രക്ഷിക്കാനുള്ള സ്വകാര്യ ബസ് ജീവനക്കാരുടെയും മറ്റ് യാത്രക്കാരുടെയും കഠിന പരിശ്രമം വിഫലമായി. ഫസ്റ്റ് എയ്ഡ് നൽകുകയും സമയം ഒട്ടുംപാഴാക്കാതെ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെത്തിക്കുകയും ചെയ്തിട്ടും  വയോധികന്‍ മരണത്തിന് കീഴടങ്ങി.
 നേരത്തേ ഹൃദയശസ്ത്രക്രിയയ്ക്കു വിധേയനായ വയോധികന്‍ തുടര്‍ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്കു പോകുന്നതിനു വേണ്ടിയാണ് ഭാര്യയോടൊപ്പം മലാപ്പറമ്പില്‍നിന്ന് ബസില്‍ കയറിയത്. മലാപ്പറമ്പ് വഴി മെഡിക്കല്‍ കോളജിലേക്കു പോകുകയായിരുന്ന സൂപ്പര്‍ഷൈന്‍ ബസ്സിലെ യാത്രക്കാരനാണ് പാച്ചാക്കിലിനു സമീപം കുഴഞ്ഞുവീണത്. വീഴാന്‍ പോകുന്നതു കണ്ട ബസിലെ യാത്രക്കാരനായ അതിഥിത്തൊഴിലാളി വയോധികനെ താങ്ങിനിര്‍ത്തുകയായിരുന്നു. സീറ്റില്‍ ഇരുത്താന്‍ നോക്കിയെങ്കിലും കുഴഞ്ഞു പോയതിനാല്‍ അതിനു സാധിക്കാതെ വന്നു.
ബസ്സില്‍ കിടത്താന്‍ നോക്കിയപ്പോള്‍ തലയിണയില്ലെന്നായി. ഈ സമയം ബസിലുണ്ടായിരുന്ന റഹ്മാനിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വൊളന്റിയര്‍മാരായ എം.ഒ.നജാനസ്രിന്‍, എടക്കാട്ട്താഴം മഞ്ചിമ പ്രമോദ് എന്നിവര്‍ അവരുടെ ബാഗ് തലയിണയാക്കി വെയ്ക്കുകയും ചെയ്തു. ഒടുവില്‍ എല്ലാവരും ചേര്‍ന്ന് വയോധികനെ ബസ്സില്‍ കിടത്തി. ഈ സമയം ബസ് മറ്റു സ്റ്റോപ്പുകളിലൊന്നും നിര്‍ത്താതെ ഡ്രൈവര്‍ പറമ്പില്‍ ബസാര്‍ സ്വദേശി അജ്‌നാസ് നേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിലെത്തിക്കുകയായിരുന്നു.എന്നാൽ അതിനുമുമ്പ് വയോധികൻ മരണത്തിന് കീഴടങ്ങിയിരുന്നു.

Back to top button
error: