IndiaNEWS

കർണാടകയിൽ അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ ഡാമിൽ മുങ്ങിമരിച്ചു 

ബംഗളുരു : ഉത്തര കന്നഡ ജില്ലയിലെ സിർസി എബനേസർ അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ കുളിക്കാനിറങ്ങവേ ഡാമിൽ മുങ്ങിമരിച്ചു.പാസ്റ്റർ ശിവകുമാർ (36) ആണ് ഡിസംബർ 27 തിങ്കളാഴ്ച്ച ഗൗരിബിദനൂർ ദണ്ഡിഗനഹള്ളി ഡാമിൽ ബന്ധുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോൾ മുങ്ങി മരിച്ചത്.ഡിസംബർ 27 തിങ്കളാഴ്ച്ച രാവിലെ മുതൽ തന്നെ തിരച്ചിൽ നടത്തിയെങ്കിലും ഡിസംബർ 28 ചൊവ്വാഴ്ച്ചയാണ് മൃതദേഹം കണ്ടെത്തിയത്.
മൈസൂർ ചന്നപട്ടണ ഹുള്ളഹള്ളി സ്വദേശിയായ ശിവകുമാർ ക്രിസ്തുമസ് ആരാധനയും, ഞാറാഴ്ചത്തെ  സഭാ ആരാധനയും നടത്തിയ ശേഷമായിരുന്നു തന്റെ ഭാര്യാ സഹോദരന്റെ കുട്ടിയെ കാണുവാൻ ഗൗരിബിദിനൂരിലെ വീട്ടിലേക്ക് കുടുംബത്തോടൊപ്പം പോയത്.മൃതദേഹം ഗൗരിബിദനൂർ ഹോസ്പിറ്റലിലെ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ഭാര്യ : യാശോദ ശിവകുമാർ.
 മക്കൾ : പ്രാജ്വാൾ, കൃപ

Back to top button
error: