ഇന്ത്യൻ മഹാസമുദ്രത്തിലെ തെക്കു കിഴക്ക് ഭാഗത്തായി പുതിയ ന്യൂനമർദ്ദം രൂപം കൊള്ളുന്നു.ഇത് അടുത്ത 24 മണിക്കൂറിൽ ശക്തികൂടിയ ന്യൂനമർദ്ദമായി മാറാൻ സാധ്യതയെന്നു കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇതേതുടർന്ന് കന്യാകുമാരി-തിരുവനന്തപുരം മേഖലകളിൽ മണിക്കൂറിൽ 35 മുതൽ 45 കി. മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
അതേസമയം കേരളത്തിൽ അടുത്ത 5 ദിവസത്തേക്ക് ഒറ്റപ്പെട്ട സാധാരണ മഴ ലഭിക്കാൻ സാധ്യത.അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.