പാലാ: നഗരത്തിൽ വീട് വാടകയ്ക്കെടുത്ത് അനാശാസ്യകേന്ദ്രം നടത്തിയ ആളും ഇടപാടുകാരനും പിടിയിൽ. കേന്ദ്രത്തിലുണ്ടായിരുന്ന നാല് സ്ത്രീകളും ഇവരോടൊപ്പം പിടിയിലായിട്ടുണ്ട്.പാലാ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
അന്യ ജില്ലകളിൽനിന്ന് സ്ത്രീകളെ കൊണ്ടുവന്ന് ഫോണിലൂടെ ഇടപാടുകാരുമായി കരാർ ഉറപ്പിച്ച് വൻതുകയ്ക്ക് എത്തിച്ചുനൽകുകയായിരുന്നു. നടത്തിപ്പുകാരനായ ഈരാറ്റുപേട്ട നടയ്ക്കൽ ഹാഷിം(51), ഇടപാടുകാരനായ കിടങ്ങൂർ സ്വദേശി ജോസുകുട്ടി തോമസ് എന്നിവരാണ് പിടിയിലായത്.