പത്തനംതിട്ട:കുട്ടവഞ്ചി സവാരിയാൽ പേരുകേട്ട അടവിയെയും മണ്ണീറ വെള്ളച്ചാട്ടത്തെയും ബന്ധിപ്പിച്ചുകൊണ്ട് റോഡ് നിർമ്മിക്കാനൊരുങ്ങി വനംവകുപ്പ്.നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ഏറെക്കാലത്തെ ആവശ്യമാണ് ഇതോടെ പൂർത്തീകരിക്കുന്നത്.വനഭൂമി വിട്ടുകൊടുക്കാൻ വനംവകുപ്പ് തയാറാകാത്തതായിരുന്നു ഇതുവരെയുള്ള പ്രശ്നം.മണ്ണീറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന മുണ്ടോംമൂഴി മുതൽ ഫോറസ്റ്റ് ക്വാർട്ടേഴ്സ് വരെയുള്ള സഞ്ചാരയോഗ്യമല്ലാതെ കിടന്നിരുന്ന റോഡാണ് വനം വകുപ്പ് ഇങ്ങനെ വികസിപ്പിക്കുന്നത്.ഇതിന് തുക അനുവദിച്ച് ടെണ്ടർ നടപടികളും പൂർത്തീകരിച്ചു.
തണ്ണിത്തോട് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ടതാണ് ഈ പ്രദേശം.അച്ചൻകോവിൽ-ശബരിമല ഹൈവേയ്ക്ക് വളരെ അടുത്തായതിനാൽ തീർത്ഥാടകർക്കും ഈ പ്രദേശങ്ങൾ വളരെ വേഗത്തിൽ കണ്ടുമടങ്ങാൻ സാധിക്കും.അതിലുപരി അതുമ്പുംകുളം പോലുള്ള ഉൾനാടൻ ഗ്രാമങ്ങളുടെ വികസനത്തിനും ഇത് വഴിയൊരുക്കും.