ഡിസംബർ പിറന്നപ്പോഴേക്കും വഴിയോരങ്ങളി ലും കടകളിലും നക്ഷത്രവിളക്കുകൾ പ്രകാശിച്ചുതുടങ്ങി.കോവിഡ് തീർത്ത സ്തംഭനം ക്രിസ്‌മസ് വിപണി നികത്തുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. വിവിധ നിറത്തിലും തരത്തിലുമുള്ള പേപ്പർ, എൽഇഡി നക്ഷത്രങ്ങൾ കടകൾക്കു മുന്നിൽ മിന്നിത്തിളങ്ങുന്നുണ്ട്. 50 ഇതളുകളുള്ള വലിയ നക്ഷത്രങ്ങളുമുണ്ട്.
തടിയിലും മുളയിലും തീർത്ത പുൽക്കൂടുകൾക്കാണ് പക്ഷെ ഡിമാൻഡ്. ഈറ്റ, ചൂരൽ, കാർഡ് ബോർഡ്, പ്ലാസ്റ്റർ ഓഫ് പാരീസ്, തെർമോകോൾ എന്നിവകൊണ്ടുള്ള റെഡിമെയ്ഡ് പുൽക്കൂടുകളും സുലഭമാണ്.
അതെ ഡിസംബർ പിറന്നതോടെ ആകാശത്തും ഭൂമിയിലും താരകങ്ങൾ നിറയുകയാണ്.നക്ഷത്രങ്ങൾക്കും പുൽക്കൂടിനും ട്രീയ്ക്കുമൊപ്പം പടക്കങ്ങളുടെയും കേക്കുകളുടെയും വിൽപ്പന കൊഴുക്കുകയാണ്.ക്രിസ്തുമസ് അപ്പൂപ്പന്റെ മുഖം മൂടികളും നല്ല രീതിയിൽ വിറ്റുപോകുന്നു.കോവിഡ് ജീവിതത്തിന്റെ ഗതി മാറ്റിയെങ്കിലും ജനങ്ങളും ലളിതമായ ആഘോഷങ്ങൾക്കൊരുങ്ങുകയാണ്…
Tags
Xmas sale