നടന്‍മാരായ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ബാബു എന്നിവരുടെ നിര്‍മാണ കമ്പനികളുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന. ആദായനികുതി വകുപ്പ് ജിഎസ്ടി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. അതേസമയം, നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരോട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കി.
വരുമാനത്തിലും നിലവിലെ കണക്കുകളിലും വ്യത്യാസങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയത്. രേഖകളുമായി നേരിട്ട് ഹാജരാകാനാണ് മൂന്ന് പോരോടും ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.