കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്ന് പേര് കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. അപകടമരണത്തില്‍ ദുരൂഹതകളില്ലെന്നായിരുന്നു ക ഴിഞ്ഞ ദിവസം പോലീസ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇന്നലെ ഹോട്ടലുടമയുടെ അറസ്റ്റോടെ സംഭവത്തിലെ ദുരൂഹതകളേറി.
നശിപ്പിക്കപ്പെട്ട സിസിടിവി ദൃശ്യങ്ങളില്‍ റോയിയും മരണപ്പെട്ടവരും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ നടന്ന ദൃശ്യങ്ങളടങ്ങിയിട്ടുണ്ടോയെന്നത ടക്കമുള്ള കാര്യങ്ങളില്‍ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. മരിച്ചവര്‍ അമിത വേഗതയില്‍ കാറോടിച്ചത് എന്തുകൊണ്ടാണെന്നും മറ്റൊരു കാർ പിന്തുർന്നത് എന്തിനെന്നും തെളിയേണ്ടതുണ്ട്.
സിസിടിവിയുടെ ഹാര്‍ഡ് ഡിസ്ക് നശിപ്പിച്ചതിലടക്കം റോയ് പറഞ്ഞ കാര്യങ്ങള്‍ അന്വേഷണസംഘം മുഖവിലയ്ക്കെടുത്തിട്ടില്ല. എന്തിനാണ് ഹാര്‍ഡ് ഡിസ്ക് മറച്ചുവയ്ക്കുന്നത്, ഇരുകൂട്ടരും തമ്മിലുണ്ടായ പ്രശ്നം എന്ത്, അന്ന് ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നവര്‍ ആരൊക്കെ തുടങ്ങിയ നിരവധി ചോദ്യങ്ങ ള്‍ക്ക് പോലീസ് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അപകടത്തില്‍ മരിച്ച അന്‍സി കബീറിന്റെ കുടുംബം പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
റോയ് ജോസഫ് വയലാട്ടിനെ പോലീസ് കഴിഞ്ഞദിവസം പത്തു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അപകടത്തിനു പിന്നാലെ ഹോട്ടലില്‍ നിന്നു കാണാതായ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്കുകളിലൊന്ന് റോയ് പോലീസിനു മുന്നില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ വിവാദ സിസിടിവി ദൃശ്യങ്ങള്‍ ഉള് പ്പെടുന്ന ഡിജിറ്റല്‍ വീഡിയോ റെക്കോഡര്‍ നശിപ്പിച്ചുവെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.