തോരാതെ തുലാമഴ, തീരാതെ ദുരിതം; ഇതുവരെപെയ്തത് സര്‍വകാല റെക്കോര്‍ഡ്കൾ ഭേദിച്ച മഴ
മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനക്കും. മലയോര മേഖലകളില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴയുടെ സൂചനയായ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു
കോട്ടയം: ഇതുവരെയുള്ള എല്ലാ കണക്കുകളും ഭേദിക്കുന്ന റെക്കോര്‍ഡ് മഴയാണ് സംസ്ഥാനത്ത് പെയ്തത്. ഒക്ടോബര്‍ ഒന്ന് മുതല്‍ നവംബര്‍ 15വരെ മാത്രം 833.8 മില്ലി മീറ്റര്‍ മഴ പെയ്തു. 2010ല്‍ ലഭിച്ച 822.9 മില്ലി മീറ്റര്‍ മഴയാണ് ഇതുവരെയുള്ള സര്‍വകാല റെക്കോഡ്. 92 ദിവസം നീണ്ടു നില്‍ക്കുന്ന തുലാവര്‍ഷത്തില്‍ 45 ദിവസം കൊണ്ടുതന്നെ ഇത്തവണ സര്‍വകാല റെക്കോഡ് മറികടന്നു. തുലാവര്‍ഷ സീസണില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ടത് 492 മില്ലി മീറ്റര്‍ മഴയാണ്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 121 വര്‍ഷത്തെ റെക്കോഡ് പ്രകാരം തുലാവര്‍ഷമഴ 800 മില്ലി മീറ്ററിൽ കൂടുതല്‍ ലഭിച്ചത് ഇതിന് മുമ്പ് രണ്ട് തവണ മാത്രം. 2010ല്‍ 822.9 മില്ലി മീറ്ററും 1977ൽ 809.1 മില്ലി മീറ്റര്‍ മഴയും ലഭിച്ചു.
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരാനാണ് സാധ്യത. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനക്കും. മലയോര മേഖലകളില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴയുടെ സൂചനയായ യെല്ലോഅലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.
സംസ്ഥാനത്തു കടുത്ത ജാഗ്രതാ നിർദേശം. മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന് ആളുകളെ ക്യാമ്പുകളിലേക്കു മാറ്റിപ്പാർപ്പിക്കുന്നു. മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ പോലീസും ഫയർ ഫോഴ്സും സജ്ജമാണ്. കക്കി, ഇടുക്കി ഡാമുകൾ തുറന്നുവിട്ടു.വൈദ്യുതി, ജല വകുപ്പുകൾ വിവിധ ഡാമുകളിലെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്നു ടീമുകൾ നിലവിൽ സംസ്ഥാനത്തുണ്ട്. നാലു ടീമുകൾ കൂടി ഇന്നലെഎത്തി ഡിഫൻസ് സെക്യൂരിറ്റി കോറിന്റെ രണ്ടു ടീമുകൾ ആവശ്യമെങ്കിൽ കണ്ണൂർ, വയനാട് ജില്ലകളിലേക്കു പോകും.
കനത്ത മഴയിൽ തിരുവനന്തപുരത്ത് രണ്ട് മരണം
വെമ്പായത്ത് നാലുവയസ്സുകാരി കാൽവഴുതി കിണറ്റി വീണു മരിച്ചു. വിഷ്ണു-പ്രിയങ്ക ദമ്പതികളുടെ മകൾ കൃഷ്ണപ്രിയയാണ് മരിച്ചത്. കോട്ടൂർ ചേനാംപാറ ആദിവാസി സെറ്റിൽമെൻ്റിൽ രാജേന്ദ്രൻ കാണിയുടെ മകൻ രതീഷ് ഒഴുക്കിൽപെട്ടാണ് മരിച്ചത്.
വെഞ്ഞാറമുട് പ്ലാക്കീഴ് ആറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.
നെയ്യാറ്റിൻകരയിൽ ഒഴുക്കിൽപ്പെട്ട് 52 കാരിയെ കാണാതായി.
പൂവാർ കഞ്ചാംപഴിഞ്ഞി സ്വദേശി ഓമനയെ ഒഴുക്കിൽപ്പെട്ട് കാണാതായി. ചെക് പോസ്റ്റ് ജീവനക്കാരിയാണ്.
ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.
കോട്ടയത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈൻ ക്ലാസുകൾ ക്രമീകരിക്കണമെന്നും കളക്ടർ നിർദേശം നൽകിയിട്ടുണ്ട്
പരീക്ഷ മാറ്റി
മഹാത്മാ ഗാന്ധി സർവകലാശാല ഇന്ന് (ചൊവ്വ) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കേന്ദ്ര കാലാവസ്ഥ നിരിക്ഷണ കേന്ദ്രം ദക്ഷിണേന്ത്യയില്‍ കനത്ത മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തിന് പിന്നാലെ 5 ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും മഴ കനക്കും. കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, ഗോവ സംസ്ഥാനങ്ങളില്‍ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴപെയ്യും. മഹാരാഷ്ട്രയിലും ആന്‍ഡമാന്‍ ദ്വീപുകളിലും കനത്ത മഴയ്ക്ക് സാധ്യത എന്നും മുന്നറിയിപ്പുണ്ട്.
തോരാത്ത മഴ, ചെന്നൈക്ക് പിന്നാലെ കന്യാകുമാരിയും മുങ്ങി
ചെന്നൈക്ക് പിന്നാലെ ഇപ്പോൾ കന്യാകുമാരിയും വെള്ളപ്പൊക്കക്കെടുതിയിലാണ്.
മൂന്ന് ദിവസമായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ താമ്രഭരണി പുഴ കര കവിഞ്ഞു ഒഴുകുകയാണ്. പെരുഞ്ചാനി, പുത്തന്‍ ഡാമുകള്‍ നിറഞ്ഞൊഴുകിയതോടെ കല്‍ക്കുളം, വിളവന്‍കോട്, കിളിയൂര്‍, തിരുവട്ടാര്‍ പ്രദേശങ്ങൾ പൂര്‍ണമായി വെള്ളത്തിനടിയിലായി. കൃഷിയിടങ്ങളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായതോടെ അഞ്ഞൂറിലേറെ കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റി. ചെറുപാലങ്ങളും റോഡുകളും തകര്‍ന്ന് ഗതാഗതം തടസപ്പെട്ടു. കന്യാകുമാരി അടക്കം വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. പത്മനാഭപുരം കൊട്ടാരപരിസരത്തും വെള്ളം കയറി.
കനത്ത മഴയില്‍ ജില്ലയില്‍ മൂന്ന് കിലോമീറ്ററില്‍ അധികം റെയില്‍വേ ട്രാക്ക് വെള്ളത്തിനടിയില്‍ ആയതിനാല്‍ ഇതുവഴിയുള്ള ട്രെയിന്‍ സര്‍വ്വിസുകളും തടസപ്പെട്ടു.