NEWS

“പൂർണസമ്മതത്തോടെ വഴങ്ങി കൊടുത്ത ശേഷം സമൂഹത്തിൽ പരസ്യപ്പെട്ടത്തുന്നത് മര്യാദകേട്. സമ്മതമല്ലെങ്കിൽ അപ്പോൾ തന്നെ തുറന്നുപറയണം.” സിനിമാരംഗത്തെ ചൂഷണത്തെക്കുറിച്ച് നടി അനുമോൾ

“ആരെങ്കിലും തെറ്റായ രീതിയിൽ സമീപിച്ചാൽ ഞാൻ കർശനമായി പ്രതികരിക്കും. അതുകൊണ്ടുതന്നെ ഈ പറഞ്ഞ തരത്തിലുള്ള യാതൊരു ലൈംഗികപീഡന അനുഭവങ്ങളും എനിക്ക് ഉണ്ടായിട്ടില്ല. സമ്മതത്തോടെ വഴങ്ങികൊടുത്തശേഷം അത് പറഞ്ഞു നടക്കുന്നത് മര്യാദയല്ല. സാഹചര്യം അതായിരുന്നു എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല…”

മലയാള സിനിമയിലെ ശ്രദ്ധേയരായ യുവനടിമാരിൽ മുൻനിരയിലാണ് അനുമോൾ. ‘ചായില്യം’ എന്ന മലയാള സിനിമയിലൂടെയാണ് അനുമോൾ പ്രേക്ഷകർക്ക് സുപരിചിതയായത്. തുടർന്ന് ഏറെ ചർച്ച ചെയ്യപ്പെട്ട ‘വെടിവഴിപാട്’ ഉൾപ്പടെയുള്ള നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറി നടി.
സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് അനിമോൾ. തൻ്റെ സിനിമ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പങ്കുവയ്ക്കാറുണ്ട്.
ഇതുവരെ അഭിനയിച്ച എല്ലാ ചിത്രങ്ങളിലും വ്യക്തിത്വമുള്ള കഥാപാത്രങ്ങളെയാണ് അനുമോൾ അവതരിപ്പിച്ചിട്ടുള്ളത്.
സിനിമയിൽ ലൈംഗീകചൂഷണം നടക്കുന്നു എന്ന ആരോപണത്തെക്കുറിച്ചുള്ള സ്വന്തം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. ഒരു ചാനൽ അഭിമുഖത്തിലാണ് നടി ഇങ്ങനെ പ്രതികരിച്ചത്.

Signature-ad

ഇഷ്ടപ്രകാരംവഴങ്ങി കൊടുത്ത ശേഷം അതും പറഞ്ഞു നടക്കുന്നത് മര്യാദയല്ലെന്നും സ്വന്തം നിലപാടിൽ ഉറച്ചു നിന്നാൽ ആരും ആരെയും ചൂഷണം ചെയ്യാൻ തയ്യാറാവില്ല എന്നും അനുമോൾ പറയുന്നു:

“സ്വന്തം നിലപാടിൽ ഉറച്ചുനിന്നാൽ ആരും ആരെയും ചൂഷണം ചെയ്യാൻ തയ്യാറാവില്ല. എന്നെ സംബന്ധിച്ച് ഞാൻ ബോൾഡായി സംസാരിക്കും. വീട്ടുകാർ അങ്ങനെയാണ് എന്നെ വളർത്തിയത്. ആരെങ്കിലും തെറ്റായ രീതിയിൽ സമീപിച്ചാൽ ഞാൻ കർശനമായ രീതിയിൽ പ്രതികരിക്കും. അതുകൊണ്ടുതന്നെ ഈ പറഞ്ഞ തരത്തിലുള്ള യാതൊരു ലൈംഗികപീഡന അനുഭവങ്ങളും എനിക്ക് ഉണ്ടായിട്ടില്ല. സമ്മതത്തോടെ വഴങ്ങികൊടുത്തശേഷം അത് പറഞ്ഞു നടക്കുന്നത് മര്യാദയല്ല. സാഹചര്യം അതായിരുന്നു എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല.
എന്ത് സാഹചര്യം ആണെങ്കിലും വഴങ്ങി കൊടുത്ത ശേഷം അത് പൊതുസമൂഹത്തിൽ പറയുന്നത് മാന്യതയല്ല. സിനിമയിൽ ഗ്ലാമറസായി അഭിനയിക്കാൻ സംബന്ധിച്ച് ശേഷം നിർബന്ധത്തിനു വഴങ്ങിയാണ് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് എന്നൊക്കെ പറയുന്നതിൽ യാതൊരു അർത്ഥവുമില്ല എനിക്ക് പറ്റില്ല മറ്റാരെയെങ്കിലും വിളിച്ച് അഭിനയിച്ചോളൂ എന്ന് പറയണമായിരുന്നു…”
അനുമോൾ നയം വ്യക്തമാക്കുന്നു.

Back to top button
error: