NEWS

ആര്‍ ഹരികുമാര്‍ പുതിയ നാവികസേനാ മേധാവി

 

നാവികസേനയുടെ പുതിയ മേധാവിയായി മലയാളിയായ വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാറിനെ നിയമിച്ചു. തിരുവനന്തപുരം പട്ടം സ്വദേശിയായ ഹരികുമാര്‍ 39 വര്‍ഷമായി സേനയുടെ ഭാഗമാണ്. നിലവിലെ മേധാവി കരംബീര്‍ സിങ് വിരമിയ്ക്കുന്ന ഒഴിവിലേക്കാണ് നിയമനം. ഈ മാസം 30ന് ആണ് ചുമതലയേറ്റെടുക്കുക.

നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്ന് 1983ല്‍ ആണ് അദ്ദേഹം നാവികസേനയുടെ ഭാഗമാകുന്നത്. നിലവില്‍ മുംബൈ ആസ്ഥാനമായ പശ്ചിമ നേവല്‍ കമാന്‍ഡിന്റെ ഫ്‌ളാഗ് ഓഫിസര്‍ കമാന്‍ഡിങ് ഇന്‍ ചീഫാണ്.. പരമോന്നത സേനാ പുരസ്‌കാരമായ പരമവിശിഷ്ട സേവാമെഡല്‍ ഈ വര്‍ഷം ലഭിച്ചിരുന്നു. വിശിഷ്ട സേവാമെഡല്‍(2010), അതിവിശിഷ്ട സേവാമെഡല്‍(2016) എന്നിവയും ലഭിച്ചിട്ടുണ്ട്.

Back to top button
error: